ചോറും കറികളും ഉണ്ടാക്കുമ്പോൾ പലപ്പോഴും ടൈലുകളിലേക്ക് ആഹാരവശിഷ്ടങ്ങൾ തെറിച്ച് കറപിടിച്ചിരിക്കുന്നത് കാണാം. തുണി ഉപയോഗിച്ചോ ബ്രഷ് ഉപയോഗിച്ചോ തുടച്ചാലും ഉരച്ചാലും ഇത്തരം എണ്ണക്കറകൾ പോവുകയും ഇല്ല. ഒട്ടുമിക്ക അടുക്കളപുറങ്ങളിലെ പ്രശ്‌നമാണിത്. ആസിഡ് ലായനികൾ ഉപയോഗിക്കുമ്പോൾ ടൈലുകളുടെ നിറം മങ്ങുന്നതിനും കാരണമാകുന്നു. അപ്പോൾ എങ്ങനെ ടൈലുകളിൽ പറ്റിപ്പിടിച്ച കറകൾ കളയാം? അതിനായി വീട്ടിൽ തന്നെ ഒരു ക്ലീനർ ഉണ്ടാക്കിയെടുക്കാം..
ബേക്കിംഗ് സോഡ- 220 ഗ്രാം
ഹൈഡ്രജൻ പെറോക്‌സൈഡ്- 120 മില്ലി ലിറ്റർ
സോപ്പ് ലായനി- രണ്ട് ടേബിൾ സ്പൂൺ
മുകളിൽ പറഞ്ഞ വസ്തുക്കൾ ഒരു പാത്രത്തിലേക്കെടുത്ത് നന്നായി ഇളക്കി ചേർക്കുക. ഈ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് കറ പിടിച്ചിരിക്കുന്ന ഭാഗങ്ങളിലിട്ട് നന്നായി ഉരയ്‌ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ടൈലുകളിൽ മറ്റ് കേടുപാടുകൾ വരാതെ സൂക്ഷിക്കണം. പിന്നീട് നനഞ്ഞ തുണി ഉപയോഗിച്ച് ടൈലുകളിൽ നിന്നും മിശ്രിതം തുടച്ചു നീക്കാവുന്നതാണ്.
ബേക്കിംഗ് സോഡ വളരെ എളുപ്പത്തിൽ കറകൾ നീക്കാൻ സഹായിക്കുന്നു. ബ്ലീച്ചിന് പകരമായി ഉപയോഗിക്കുന്ന ലായനിയാണ് ഹൈഡ്രജൻ പെറോക്‌സൈഡ്. സോപ്പ് എണ്ണമയം അകറ്റാനും സഹായിക്കുന്നു.