കുണ്ടന്നൂർ: പൊലീസിന്റെ പക്കൽ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗം അറസ്റ്റിൽ. 4 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് തമിഴ്നാട് സ്വദേശിയായ സന്തോഷ് ശെൽവം പിടിയിലായത്. കുണ്ടന്നൂർ പാലത്തിന് സമീപത്ത് നിന്ന് പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതി ചാടിപ്പോയത്. ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. കൈവിലങ്ങോടെ ചാടിപ്പോയ പ്രതി നാടോടിസ്ത്രീകളോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നു. സന്തോഷിനൊപ്പം മണികണ്ഠൻ എന്നയാളും സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരും കസ്റ്റഡിയിലായെന്ന് പൊലീസ് അറിയിച്ചു.