ബെംഗളൂരു : വഖ്ഫ് അധിനിവേശം തുടരുന്ന കർണ്ണാടകയിൽ നിന്ന് ഏറെ ഭീതിജനകമായ വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
വിജയപുരയിൽ നിന്ന് ആരംഭിച്ച വഖ്ഫ് സ്വത്ത് തർക്കം ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ആദ്യം കർഷകരുടെ ഭൂമിയിൽ കണ്ണ് നട്ട അധിനിവേശം നടത്തിയ വഖ്ഫ് ഭീകരൻ പിന്നീട് മഠങ്ങൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കും നോട്ടീസ് നൽകി ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചു.
ഇപ്പോഴിതാ റായ്ച്ചൂരിലും വഖ്ഫ് വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അവിടുത്തെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ ഉടമസ്ഥതയിലുളള ഭൂമിയാണ് വഖ്ഫ് അധിനിവേശം നടത്തിയത്. കോൺഗ്രസ് എം.എൽ.സി ശരണഗൗഡ ബയ്യാപൂരയുടെ ഭൂമിയുടെ രേഖകളിലാണ് വഖ്ഫ് സ്വത്ത് എന്ന് പുതുതായി ചേർത്തിരിക്കുന്നത്. ഈ ഭൂമി 2007-08 ലാണ് ഇയാൾ വാങ്ങിയത്. അന്ന് റവന്യൂ രേഖകളിൽ വഖ്ഫ് പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ പൊടുന്നനെയാണ് വഖഫ് വഖ്ഫ് സ്വത്തായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവിടെ ലിംഗസുഗുർ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ മനപ്പ വജ്ജാലിന്റെ ഭൂമിയിലും വഖ്ഫ് മുദ്ര വീണിട്ടുണ്ട് .മനപ്പ വജ്ജാലിന്റെ മകൻ ആഞ്ജനേയ വജ്ജാലിന്റെ ലിംഗസുഗൂർ താലൂക്കിലെ മുദ്ഗൽ പ്രദേശത്തെ സർവേ നമ്പർ 242/7 ലെ ഒരു ഏക്കർ ഭൂമിയിലെ രേഖയിലാണ് വഖ്ഫ് സ്വത്ത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-17ൽ വാങ്ങിയ ഭൂമിയാണ് ഇപ്പോൾ പുതുതായി രേഖകളിൽ തിരിമറി നടത്തിയത്. ഇക്കാര്യം എം.എൽ.എ തഹസിൽദാറിനെയും ലിംഗസുഗൂർ എ.സിയെയും അറിയിച്ചിട്ടുണ്ട്.















