നരച്ച മുടി അഭംഗിയായി കാണുന്ന കാലത്താണ് നാം ജീവിക്കുന്നത്. നിറൺ മാറുന്ന മുടിക്ക് കറുപ്പേകാൻ രാസവസ്തുക്കളടങ്ങിയ ഹെയർ ഡൈ വാങ്ങി തേക്കുന്നതാണ് പതിവ്. മുടിക്കും ശരീരത്തിനും ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് അറിഞ്ഞും അറിയാതെയും ഡൈ തേച്ച് പിടിപ്പിക്കുന്നവരുണ്ട്. ഹെയർ ഡൈ ശരീരത്തിൽ പറ്റിപ്പിടിച്ചാൽ പിന്നെ പോകാൻ ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ ഇത് നീക്കം ചെയ്യാൻ ചില വഴികളുണ്ട് അവയിതാ..
- പെട്രോളിയം ജെല്ലിയാണ് ഇവയിൽ ആദ്യത്തേത്. ചർമത്തെ സംരക്ഷിക്കുന്ന ആവരണമായി പ്രവർത്തിക്കാൻ ഇതിന് സാധിക്കും. ഹെയർ ഡൈ ഉപയോഗിക്കുന്നതിന് മുൻപായി ഹെയർലൈനിന് ചുറ്റും അൽപം പെട്രോളിയം ജെല്ലി പുരട്ടുന്നത് നല്ലതായിരിക്കും.
- നെയിൽ പോളിഷ് റിമൂവറാണ് രണ്ടാമത്തെ മാർഗം. ഡൈ പുരണ്ട ഭാഗത്ത് പഞ്ഞിയിലോ കോട്ടണിലോ മുക്കി തുടച്ചെടുക്കുക. ഞൊടിയിടയിൽ ഇത് ചെയ്യാൻ ശ്രദ്ധിക്കണം. അധികനേരം റിമൂവർ ശരീരത്തിൽ വച്ചാൽ അസ്വസ്ഥകൾക്ക് കാരണമാകും.
- മദ്യം വച്ചും ഡൈ നീക്കം ചെയ്യാവുന്നതാണ്. കണ്ണ് പോലുള്ള സെൻസിറ്റീവ് ഭാഗങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
- വൈപ്പുകൾ, ക്ലെൻസിംഗ് വാട്ടർ തുടങ്ങി മേക്കപ്പ് നീക്കം ചെയ്യാനുപയോഗിക്കുന്നവയും ഹെയർ ഡൈ നീക്കം ചെയ്യാൻ ഉപയോഗിക്കാം. മേക്കപ്പ് കളയുന്നത് പോലെ ഡൈയും കളയാവുന്നതാണ്.
ചിലരിൽ ഡൈ ഉപയോഗിക്കുമ്പോൾ അലർജിക്ക് കാരണമാകാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന പാരഫിനലിൻ ഡയാമിൻ എന്ന വസ്തുവിന്റെ സാന്നിധ്യമാണ് ഇതിന് പിന്നിലെ കാരണം. ശിരോചർമത്തിലെ ചൊറിച്ചിൽ, കണ്ണുകൾക്ക് വിങ്ങൽ എന്നിവ കാണാറുണ്ട്. മറ്റ് ശരീരഭാഗങ്ങളിലും ഈ അലർജിയുടെ ബുദ്ധിമുട്ട് ഉണ്ടാകാം. അതിനാൽ ഏത് ഡൈ ഉപയോഗിക്കുമ്പോഴും അലർജി ഇല്ലെന്ന് ഉറപ്പുവരുത്തണം.