മുതുകുളം : ചേപ്പാട് ഭാസ്കരൻനായർ രചിച്ച ‘നഴ്‌സറി ഗാനങ്ങൾ’ എന്ന ബാല കവിതാ സമാഹാരം ഡോ: ചേരാവള്ളി ശശി പ്രകാശനം ചെയ്തു. മുതുകുളം സുനിൽപുസ്തകം സ്വീകരിച്ചു. മുതുകുളം പാർവ്വതി അമ്മ ട്രസ്റ്റും ഗ്രന്ഥശാലയും ചേർന്നു നടത്തിയ ചടങ്ങിൽ വെച്ചായിരുന്നു പ്രകാശനം.
എൻ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് ഭാസ്കരൻനായർ, തോമസ് വർഗ്ഗീസ്, സാം മുതുകുളം, എസ്.കുട്ടൻപിള്ള, എം.ബാബു, ആർ.മുരളീധരൻ എന്നിവർ സംസാരിച്ചു.















