തിരുപ്പതി : സാമ്പാർ പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. തിരുപ്പതി കുർണൂൽ വീരേഷ്ദാദിന്റെ മകൻ ജഗദീഷ് ആണ് മരിച്ചത് .
ഗഡ്വാല ജില്ലയിലെ വഡ്ഡേപള്ളി പൈപ്പാട് ഗ്രാമത്തിലെ ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനായാണ് ജഗദീഷ് മാതാപിതാക്കൾക്കൊപ്പം എത്തിയത് . ബന്ധുവീട്ടിലെ പാചകപ്പുരയ്ക്ക് സമീപം മൊബൈലിൽ ഗെയിം കളിക്കുന്നതിനിടെ അബദ്ധത്തിൽ സമീപത്തിരുന്ന സാമ്പാർ പാത്രത്തിലേയ്ക്ക് വീഴുകയായിരുന്നു .
നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കൾ കുട്ടിയെ പുറത്തെടുത്ത് കുർണൂൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















