ചെന്നൈ : വിഘ്നേഷ് ശിവൻ – നയൻതാര പ്രണയത്തെ കുറിച്ച് ധനുഷ് തന്നോട് സംസാരിച്ചിരുന്നുവെന്ന് രാധിക ശരത് കുമാർ. ‘ ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ, നിങ്ങൾക്ക് നാണം ഇല്ലേ ‘ എന്നും ധനുഷ് ചോദിച്ചുവെന്നാണ് രാധിക പറയുന്നത് . നയൻ താരയും വിഘ്നേഷ് ശിവനും ഒരുമിച്ച് പുറത്ത് പോകുന്നതിലായിരുന്നു ധനുഷിന് ഇഷ്ടക്കേട് . എന്നാൽ താൻ ഇത് അറിഞ്ഞതേയില്ലെന്ന് ധനുഷിന് മറുപടി നൽകിയെന്നും രാധിക ശരത്കുമാർ പറഞ്ഞു.
നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഈ സംഭവമെന്നാണ് രാധിക പറഞ്ഞത്. നയൻതാര അഭിനയിച്ച സിനിമ വിഘ്നേഷ് ശിവനാണ് സംവിധാനം ചെയ്തത്. ധനുഷായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. രാധിക ശരത്കുമാറും ചിത്രത്തിൽ അഭിനയിച്ചിരുന്നു. . ഈ സിനിമയ്‌ക്കിടെയാണ് വിഘ്നേഷ് ശിവനുമായി നയൻതാര അടുക്കുന്നത്. ധനുഷിന്റെ നിർദ്ദേശ പ്രകാരമാണ് വിഘ്നേഷ് ശിവൻ നയൻതാരയോട് നാനും റൗഡി താനിന്റെ കഥ പറയുന്നത്.















