കൊച്ചി: വഖ്ഫ് ബോർഡുകൾ രാജ്യത്തൊട്ടാകെ പുതിയ വസ്തുവകകളിൽ അധിനിവേശം നടത്തിയ കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയെയും ഈ ഭീഷണി ബാധിക്കുന്നു. മുൻപ് വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുള്ള വസ്തുവകകൾ വാങ്ങുവാൻ ജനങ്ങൾ മടിക്കുകയാണ്.
വഖ്ഫ് ചെയ്യുന്നതിന് പ്രത്യേകിച്ച് രേഖകളോ റവന്യൂ റെക്കോർഡുകളോ ഒന്നും വേണ്ട എന്നും ഒരുതവണ വഖ്ഫ് ചെയ്താൽ അത് മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുകയില്ല എന്നുമുള്ള മുസ്ലിം പണ്ഡിതരുടെ ആവർത്തിച്ചുള്ള വാദങ്ങൾ പുറത്തുവരുന്നതിനിടെയാണ് അധിനിവേശഭീതി റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വ്യാപിക്കുന്നത്.
മുൻപ് ഇസ്ലാം മതസ്ഥർ കൈവശം വെച്ചിരുന്നതോ നിലവിൽ കൈവശം വെച്ചുകൊണ്ടിരിക്കുന്നതോ ആയ വസ്തുക്കൾ വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുണ്ട് എന്നുള്ള ഭീതിയാണ് റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിച്ചിരിക്കുന്നത്. ഒരിക്കൽ വഖ്ഫ് ചെയ്യപ്പെട്ട വസ്തുക്കൾ ആര് എത്ര വിലകൊടുത്ത് വാങ്ങിച്ചാലും എന്നേക്കുമായി വഖ്ഫ് ആണ് എന്നുള്ള കിരാത നിയമമാണ് നിലവിലുള്ളത്. അങ്ങനെയുള്ളപ്പോൾ വാങ്ങുന്ന വസ്‌തുക്കൾ മുൻപ് വഖ്ഫ് ചെയ്തിരുന്നു എന്നുള്ള അവകാശവാദവുമായി ഭാവിയിൽ ആരെങ്കിലും വന്നാൽ നൂലാമാലകൾ ഉണ്ടാകും എന്നുറപ്പാണ്. അങ്ങിനെ മുനമ്പത്തെയും കർണാടകയിലെയും പോലെ വഴിയാധാരമായിപ്പോകും എന്ന ഭയം അത്തരം വസ്തുക്കളിൽ നിന്ന് കയ്യകലം പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
ഫാറൂഖ് കോളേജിന് ഉപയോഗിക്കുവാനായി നൽകിയ മുനമ്പത്തെ വസ്തുവിന്റെ ആധാരത്തിന്റെ മുകളിൽ വെറുതെ വഖ്ഫ് എന്ന് എഴുതിയിട്ടേയുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനുശേഷം ഫാറൂഖ് കോളേജ് അധികൃതരിൽ നിന്ന് മുനമ്പത്തെ സാധാരണക്കാർ ഈ ഭോമ്മി വില കൊടുത്തു വാങ്ങി. ഇങ്ങിനെ വിൽക്കപ്പെട്ട വസ്തുക്കളിൻ മേലാണ് മുനമ്പത്ത് വഖ്ഫ് ബോർഡ് പുതുതായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ വിദൂര സാധ്യതയെങ്കിലും ഉള്ള വസ്തുക്കളിന്മേൽ പിൽക്കാലത്ത് വഖ്ഫ് ബോർഡിന് ഇതേപോലെയുള്ള അവകാശവാദങ്ങൾ ഉന്നയിക്കാൻ സാധിക്കും എന്നാണ് ഈ അനുഭവം തെളിയിക്കുന്നത്. വിവിധ ജനവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുനന് സഥലങ്ങളിലെ അധരങ്ങളിൽ ഈ കുരുക്കിനുളള സാധ്യത കൂടുതലാണെന്നതും ഭീതി പടർത്തുന്നു. മുൻ ആധാരങ്ങൾ എടുത്ത് അവയിൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ആളുകളുടെ പേര് വിവരങ്ങൾ പരിശോധിച്ചു മാത്രമേ ഈ ഭീഷണിയിൽ നിന്ന് അല്പമെങ്കിലും മുക്തി നേടാൻ പറ്റൂ എന്നതാണ് അവസ്ഥ.
വസ്തുവകകളും കെട്ടിടങ്ങളും വാടകയ്‌ക്ക് കൊടുക്കുന്ന കാര്യത്തിലും ഇതേ സാധ്യത ഉണ്ടെന്നുള്ളത് അധിനിവേശം ഭീതിയെ കൂടുതൽ അപകടകരമാക്കുന്നു. 1995 ലെ വഖ്ഫ് നിയമത്തിലെ ഏറെ ചർച്ചയായിരിക്കുന്ന “വഖഫ് ബൈ യൂസർ” എന്ന ഉപാധി വാടകക്ക് നൽകുമ്പോഴും മുൻകരുതലെടുക്കാൻ പ്രേരിപ്പിക്കുന്നു.
ഏതെങ്കിലുമൊരാൾ വാക്കാൽ വഖ്ഫ് ആണെന്ന് പറഞ്ഞിരുന്നു എന്ന് അവകാശവാദം വന്നാൽ എന്ത് ചെയ്യും എന്ന ചോദ്യവും ഉയരുന്നുണ്ട്. മുനമ്പത്തെ പ്രതിഷേധ വേദിയിൽ ഈ വിഷയം എടുത്തു പറഞ്ഞു കൊണ്ട് വൈദികരുൾപ്പെടെയുള്ളവർ പ്രസംഗിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കർണ്ണാടകയിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ഇതിലും ഭീകരമാണ്. തലമുറകളായി കുടുംബ സ്വത്തായിരുന്ന കൃഷിഭൂമികളും, ഹണ്ട് ശ്മശാനങ്ങളും, സ്‌കൂളുകളും , ഹൈന്ദവ മഠം വക വസ്തുക്കളും സംരക്ഷിത സ്മാരകങ്ങളും പോലും തങ്ങളുടേതാണെന്ന അവകാശവാദവുമായി
മുന്നോട്ട് വന്നിരിക്കുകയാണ് അവിടെ വഖ്ഫ് ബോർഡ്.