ദിവസം 13000 ത്തിലേറെ ട്രെയിനുകൾ ഇന്ത്യയിൽ ഉടനീളമുള്ള ട്രാക്കുകളിലൂടെ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ പലതിലും ടിക്കറ്റിലാതെ യാത്ര ചെയ്യുന്നവരുമുണ്ട് . ചിലർക്കെങ്കിലും ടിടി ഇ മാരുടെ പിഴയൊടുക്കാനുള്ള നിർദേശം ലഭിക്കാറുമുണ്ട് . എന്നാൽ ടിക്കറ്റ് വേണ്ടാതെ സൗജന്യമായി യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിനും ഇന്ത്യയിലുണ്ട്.ഈ ട്രെയിനിൽ നിങ്ങളുടെ ടിക്കറ്റ് പരിശോധിക്കാൻ ആരും വരില്ല. സ്റ്റേഷനിൽ ഇറങ്ങിയാലും ആരും ടിക്കറ്റ് ചോദിക്കില്ല.
. കഴിഞ്ഞ 75 വർഷമായി ഈ തീവണ്ടി ജനങ്ങൾക്ക് സൗജന്യ യാത്ര നൽകുന്നുണ്ട് .പാണ്ഡബിനും ഹിമാചൽ പ്രദേശിനുമിടയിൽ ഓടുന്ന ഈ ട്രെയിനിന്റെ പേര് ഭക്ര-നംഗൽ ട്രെയിൻ എന്നാണ്. ഈ ട്രെയിനിൽ യാത്ര ചെയ്യാൻ ഒരു രൂപ പോലും നൽകേണ്ടതില്ല. ഈ ട്രെയിൻ പഞ്ചാബിനും ഹിമാചൽ പ്രദേശിനും ഇടയിൽ 13 കിലോമീറ്റർ സഞ്ചരിക്കുന്നു.
30 മിനിറ്റ് സമയമാണ് ഇത്രയും ദൂരം യാത്രചെയ്യാൻ വേണ്ടത്. എല്ലാദിവസവും രാവിലെ 7.05-ന് നംഗൽ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്പോഴേക്ക് ഭക്രയിലെത്തും. ഇന്ത്യന്‍ റെയില്‍വേയുടെ മേല്‍നോട്ടത്തിലല്ല, ഭക്ര ബീസ് മാനേജ്‌മെന്റ് ബോര്‍ഡ് ആണ് ഈ റെയില്‍വേ സര്‍വീസ് നടത്തുന്നത്.
ഹിമാചൽ പ്രദേശിന്റെയും പഞ്ചാബിന്റെയും അതിർത്തിയിൽ നിർമ്മിച്ചിരിക്കുന്ന ഭക്ര-നംഗൽ അണക്കെട്ട് കാണാൻ ആളുകൾ ഈ ട്രെയിനിൽ യാത്ര ചെയ്യാറുണ്ട് . സത്‌ലജ് നദിയ്‌ക്ക് മുകളിലൂടെയും ശിവാലിക് മലനിരകളിലൂടെയും ട്രെയിൻ കടന്നുപോകുന്നു. ഇവിടുത്തെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാൻ ധാരാളം വിനോദസഞ്ചാരികൾ ഈ ട്രെയിനിൽ സഞ്ചരിക്കുന്നുണ്ട്. നിരവധി ബോളിവുഡ് സിനിമാ ഷൂട്ടിംഗുകളും ഇതിൽ നടന്നു.ഈ ട്രെയിൻ മൂന്ന് ടണലുകളും ആറ് സ്റ്റേഷനുകളും താണ്ടിയാണ് കടന്നുപോകുന്നത്. ഇന്നും ദിവസവും 800 പേരാണ് ഈ ട്രെയിനിൽ യാത്ര ചെയ്യുന്നത്.















