ഗ്രാമദേവത മുതൽ മഹാക്ഷേത്രങ്ങളുടെ വരെ കാവൽ ദേവതയായ കാലഭൈരവദേവനാണ് പ്രപഞ്ചമാകുന്ന മഹാക്ഷേത്രത്തിന്റെയും കാവല്‍ ദൈവം. എല്ലാ കാവല്‍ദേവതകളും കാലഭൈരവനില്‍നിന്നുള്ള അംശദേവതകളാണ്. നവഗ്രഹങ്ങളെയും പന്ത്രണ്ട് രാശികളെയും അഷ്ടദിക്പാലകരെയും നിയന്ത്രിക്കുന്ന ശൈവഭാവമാണ് ഭൈരവൻ. ശനീശ്വരന്റെ ഗുരുവാണ് കാല- ഭൈരവമൂർത്തി. ഭൈരവ ഉപാസകരെ ശനി ഭഗവാൻ ഒരു രീതിയിലും ഉപദ്രവിക്കാറില്ല. യാത്ര പുറപ്പെടും മുമ്പ് ഭൈരവനെ പ്രാർത്ഥിക്കണമെന്ന് വിധിയുണ്ട്,
എത്ര കഠിനമായ ശനി ദോഷവും ദശാസന്ധികളും അതികഠിനമായ ശത്രുദോഷം, മരണഭയം, അപമൃത്യു ഭയം, ശക്തമായ പ്രേത ദുരിത ശാന്തികൾ, മുജ്ജന്മ ദോഷം, ബ്രഹ്മഹത്യാ പാപം എന്നിവയൊക്കെ കാലഭൈരവ ഭജനത്താൽ കാഠിന്യം കുറയും. കാലഭൈരവാഷ്ടകം എന്നും ജപിച്ചാൽ ശത്രുക്ഷയം ഉണ്ടാകും, ഭയനാശനവും ലഭിക്കും, കാല ഭൈരവന്റെ വാഹനമായ നായയെ ഊട്ടിയാൽ സ്വാമിക്ക് സന്തോഷമാകും. രാഹു ഗ്രഹത്തിന്റെ അധിപൻ കൂടിയാണ് കാല ഭൈരവൻ. പ്രപഞ്ച സൃഷ്ടാവായ ബ്രഹ്‌മദേവന്റെ തലവിധിയെ തിരുത്തിക്കുറിച്ച അവതാരമാണ് ശ്രീ കാലഭൈരവദേവന്‍. അതുകൊണ്ടു തന്നെ ബ്രഹ്മസൃഷ്ടികളായ മനുഷ്യരുടെയെല്ലാം തലവിധിയെത്തന്നെ മാറ്റിയെഴുതി അനുകൂലമാക്കാന്‍ ശ്രീ കാലഭൈരവദേവനെ ആരാധിച്ചാല്‍ മതിയാകും.
നിസ്സാരകാര്യങ്ങൾക്കായി സമയം കളയുന്ന ദുഃശീലം ഉള്ളവർ അവരുടെ ടൈം മാനേജ്‌മെന്റ് കഴിവുകൾ മെച്ചപ്പെടുത്താനും സമയം ബുദ്ധിപരമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ കാലഭൈരവനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണം .നേരം കൊല്ലുന്ന ദുഷ്പ്രവണതയുള്ളവർ കാലഭൈരവനെ ഭജിച്ചാൽ സമയം ബുദ്ധിപൂർവ്വം വിനിയോഗിച്ച് ജീവിതം വിജയകരമാക്കുന്ന രീതിയിൽ സമയ നിഷ്ഠ പാലിക്കാൻ തുടങ്ങും.
ശിവന്റെ ഉഗ്രരൂപമായ കാലഭൈരവനെ ആരാധിക്കുന്നതിനായുള്ള തിഥിയാണ് അഷ്ടമി. അതിൽ തന്നെ കൃഷ്ണപക്ഷ അഷ്ടമിക്ക് ഏറെ പ്രാധാന്യമുണ്ട്. മാർഗ ശീർഷ മാസത്തിലെ (ആഗ്രഹായനം) കൃഷ്ണപക്ഷ അഷ്ടമി ദിവസ്സമാണ് ശ്രീ പരമേശ്വരൻ ഭൈരവഭഗവാന്റ രൂപത്തിൽ അവതാരമെടുത്തത്. ഈ ദിവസമാണ് ഭാരതത്തിൽ കാല ഭൈരവജയന്തി ആഘോഷിക്കുന്നത്, ഈ ദിവസത്തെ കാലാഷ്ടമി എന്നും പറയുന്നു എല്ലാ മാസങ്ങളിലുമുള്ള കൃഷ്ണപക്ഷ അഷ്ടമി ദിവസങ്ങളിലും ഭൈരവ ജയന്തി പൂജ നടത്താം. എന്നാൽ മാർഗ ശീർഷ മാസത്തിലെ ഭൈരവജയന്തി ദിവസം നടക്കുന്ന പൂജകൾക്കും, ജപത്തിനും ഫലസിദ്ധി ഉറപ്പാണ്.
പഞ്ചാംഗം അനുസരിച്ച് ഈ വർഷത്തെ മാർഗശീർഷ (ആഗ്രഹായനം) മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമി തിഥി നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 6:08 ന് ആരംഭിച്ച് അടുത്ത ദിവസം നവംബർ 23 ശനിയാഴ്ച വൈകുന്നേരം 7:57 ന് അവസാനിക്കും. നവംബർ 22 ന് രാത്രി 11:41 മുതൽ 23 ന് 12:34 വരെ നിശിത കാല മുഹൂർത്തമായിരിക്കും. ഈ സമയം കാലഭൈരവ ആരാധനക്ക് ഏറ്റവും അനുയോജ്യമാണ്.
കാലാഷ്ടമി പൂജാ രീതി
കാലാഷ്ടമി നാളിൽ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക.
കാലഭൈരവാഷ്ടകം ജപിക്കുക.
ശിവക്ഷേത്രത്തിലോ കാലഭൈരവ ക്ഷേത്രത്തിലോ പോവുക.
ഈ ദിവസം ദാനം ചെയ്യുന്നതിലൂടെ ഒരാൾക്ക് കാലഭൈരവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുകയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം ഭവനത്തിൽ സന്തോഷവും ഐശ്വര്യവും വീട്ടിൽ നിലനിൽക്കുന്നു. കറുത്ത എള്ള്, ഉഴുന്ന്, ഇരുമ്പ് ആണികൾ, ഇരുമ്പ് തവികൾ, കറുത്ത വസ്ത്രങ്ങൾ, ഉപ്പ്, പഴങ്ങൾ എന്നിവ ദാനം ചെയ്യുന്നതിലൂടെ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ സാധിക്കും. ദാനം ചെയ്യുമ്പോൾ ശുദ്ധമായ ഹൃദയത്തോടെ വേണം ദാനം ചെയ്യാൻ. ദാനം ചെയ്യുമ്പോൾപുഞ്ചിരിയോടെ ദാനം ചെയ്യണം. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. ദരിദ്രർക്കും അഗതികൾക്കും മാത്രം ദാനം ചെയ്യണം.















