ന്യൂഡൽഹി : ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ‘സബർമതി റിപ്പോർട്ടിനെ‘ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യം എന്നെന്നേക്കുമായി ഇരുട്ടിൽ മറയ്‌ക്കാൻ കഴിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി .
“ശക്തമായ ഏത് വ്യവസ്ഥകൾ എത്ര ശ്രമിച്ചാലും സത്യം ഇരുട്ടിൽ എന്നെന്നേക്കുമായി മറയ്‌ക്കാൻ കഴിയില്ല. #SabarmatiReport എന്ന സിനിമ സമാനതകളില്ലാത്ത ധൈര്യത്തോടെ ആ വ്യവസ്ഥയെ വെല്ലുവിളിക്കുകയും നിർഭാഗ്യകരമായ സംഭവത്തിന് പിന്നിലെ സത്യത്തെ പകൽ വെളിച്ചത്തിൽ തുറന്നുകാട്ടുകയും ചെയ്യുന്നു,” അമിത് ഷാ എക്‌സിൽ കുറിച്ചു.
നേരത്തെ ചിത്രത്തിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് വന്നിരുന്നു . സാധാരണ ജനങ്ങൾക്ക് കാണാനായി സത്യങ്ങൾ പുറത്ത് വരുന്നുവെന്നാണ് മോദി പറഞ്ഞത്. “നന്നായി പറഞ്ഞു. ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്, ഒരു വ്യാജ ആഖ്യാനം പരിമിത കാലത്തേക്ക് മാത്രമേ നിലനിൽക്കൂ! ഗുജറാത്തിൽ വ്യാപകമായ അശാന്തിക്ക് കാരണമായി. ഒടുവിൽ വസ്തുതകൾ പതിയെ പുറത്തുവരും” ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം മോദിയ്‌ക്ക് നന്ദി പറഞ്ഞ് നിർമ്മാതാവ് ഏക്താകപൂറും രംഗത്തെത്തിയിരുന്നു















