ബെംഗളൂരു: കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാൻഡറായ വിക്രം ഗൗഡയാണ് കൊല്ലപ്പെട്ടത്. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്നും രക്ഷപ്പെട്ടാണ് ഇയാൾ കർണാടകയിലെത്തിയത്.
ചിക്കമംഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെ ആയിരുന്നു ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ മാവോയിസ്റ്റ് ഭീകരർ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
വിക്രം ഗൗഡയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്ന് മാവോയിസ്റ്റ് ഭീകരർ രക്ഷപ്പെട്ടതായാണ് വിവരം. മുണ്ട്ഗാരു ലത, വനജാക്ഷി, ജയണ്ണ എന്നിവരാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. കേരള വനാതിർത്തികളിലേക്ക് ഇവർ രക്ഷപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.