തിരുവനന്തപുരം: ആറ്റുകാലിൽ ഫ്‌ളക്‌സ് ബോർഡിലെ ഭാരതാംബയുടെ ചിത്രം കുത്തിക്കീറി മതപഠന വിദ്യാർത്ഥികൾ. ഞായറാഴ്ച രാത്രിയാണ് സംഭവം. സുന്നി മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയവരാണ് ഭാരതാംബയുടെ ചിത്രം വികൃതമാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഭാരതത്തിലെ ജനങ്ങൾ അമ്മയായി കണ്ട് ആരാധിക്കുന്ന ഭാരതമാതാവിന്റെ ചിത്രം വളരെ ക്രൂരമായാണ് മതപഠന വേഷധാരികൾ കുത്തിക്കീറിയത്. അക്രമികൾ സുന്നി മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയതാണോയെന്നും സംശയമുണ്ട്.
പരുത്തിക്കുഴി അമ്മച്ചിമുക്കിലെത്തിയ അക്രമികൾ പരിസരം അൽപനേരം നിരീക്ഷിച്ചതിന് ശേഷമാണ് ഭാരതാംബയുടെ ചിത്രം കുത്തിക്കീറിയത്. പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകർ സ്ഥാപിച്ച ബോർഡാണിത്. കൃത്യമായി ആസൂത്രണം ചെയ്താണ് അക്രമികൾ സ്ഥലത്തെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
മൂന്ന് പേരാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പരിസരം നിരീക്ഷിച്ച ശേഷം സംഘത്തിലെ ഒരാൾ കത്തിയെടുത്ത് ചിത്രത്തിൽ കുത്തുകയായിരുന്നു. സംഭവത്തിൽ പൂന്തുറ പൊലീസ് കേസെടുത്തു.