വയനാട് ; ചൂരൽമലയിലെ പ്രകൃതിദുരന്തത്തിൽ തകർന്ന ശിവക്ഷേത്രം കാഞ്ചി കാമകോടി പീഠം പുനർനിർമ്മിച്ചു നൽകുമെന്ന് പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമി . എടനീർ മഠത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും വേദപഠനത്തിനും കാഞ്ചി കാമകോടിപീഠം വലിയ പ്രാധാന്യമാണ് എന്നും നൽകുന്നത്.. ദുരന്തത്തിൽ തകർന്ന സ്കൂൾ പണിയാനും ഇതോടൊപ്പം സഹായം നൽകും. മൂന്ന് കോടി രൂപ ചിലവിൽ ക്ഷേത്രം നിർമ്മിക്കും . ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച ശിവക്ഷേത്ര പൂജാരിയുടെ കുടുംബത്തിനും സഹായം നൽകും -അദ്ദേഹം പറഞ്ഞു.
ഗ്രാമീണമേഖലയിൽ ദേവസ്വത്തിന് കീഴിൽ വരാത്ത 120 ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് കഴിഞ്ഞ രണ്ടുവർഷമായി 3000 രൂപ വീതം ദേവപൂജ പദ്ധതിയിൽപ്പെടുത്തി കാഞ്ചി കാമകോടി പീഠം നൽകുണ്ട്















