തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷിന്റെ വിവാഹക്കാര്യമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലായത്. ഗോസിപ്പ് കോളങ്ങളിൽ പല താരങ്ങൾക്കൊപ്പം വിവാഹ വാർത്തകൾ പ്രചരിച്ചപ്പോഴും ചിരിച്ചു തള്ളുകയായിരുന്നു കീർത്തി സുരേഷ്. അതേസമയം അടുത്തിടെ തനിക്കൊരു പ്രണയമുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വിവാഹ വാർത്ത വൈറലായത്. എന്നാൽ നടിയോ ആൻ്റണിയോ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപാനങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം ആരാധകർ തേടുന്നത് ആരാണ് ആന്റണി തട്ടിൽ
ആരാധകരുടെ ചില കണ്ടെത്തലുകൾ
ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി എന്നാണ് സൂചന. നാടായ കൊച്ചിയിലും ആന്റണിക്ക് റിസോർട്ട് ശൃംഖലയുണ്ട്. ചെന്നൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചില കമ്പനികളുടെയും ഉടമയാണ് ആന്റണി തട്ടിൽ എന്നാണ് വിവരം. ആസ്പിറോസ് വിൻഡോ സെല്യൂഷൻസ്, കൈപാലത്ത് ഹബീബ് ഫാറൂഖി എന്നിവയാണിതെന്നാണ് സൂചന. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും സ്വകാര്യമാണ്. വെറും 548 ഫോളോവേഴ്സ് മാത്രമേയുള്ളു.
റിപ്പോർട്ടുകളനുസരിച്ച് 15 വർഷത്തെ പ്രണയമാണ് കീർത്തിയുടേതാണ് സൂചന. കൗമാരകാലത്തെ പരിചയമാണ് പ്രണയമായി മൊട്ടിട്ടത്. സോഷ്യൽ മീഡിയയിൽ വിരളമായി മാത്രമേ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഷെയർ ചെയ്യാറുള്ളു. 2008-09 കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. കീർത്തി സ്കൂൾ വിദ്യാർത്ഥിയും ആൻ്റണി പ്ലസ് ടുവും കഴിഞ്ഞ് നിൽക്കുന്ന സമയവുമായിരുന്നിയിത്. മീഡിയയോട് അകലം പാലിക്കുന്ന ആന്റണി സ്വകാര്യത നിലനിർത്താൻ താത്പ്പര്യപ്പെടുന്നയാളാണ്. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്.