മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ മായാ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അത്യുഗ്രൻ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.
ത്രീഡിയിലൊരുക്കിയ ട്രെയിലർ പ്രേക്ഷകരെ അമ്പരിപ്പിക്കുകയാണ്. ഇനി സിനിമയിൽ ഒളിപ്പിച്ചിരിക്കുന്നത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ. പുറത്തിറങ്ങി, നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ട്രെയിലർ.
സിനിമാസ്വാദകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ട്രെയിലറിലെ ഓരോ സീനും. കുട്ടികളെയും മുതിർന്നവരെയും സംതൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ട്രെയിലറുള്ളത്.
തൊട്ടതെല്ലാം പൊന്നാക്കിയ മോഹൻലാലിന്റെ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഉഗ്രൻ വിജയമാകുമെന്നാണ് പ്രേക്ഷകപ്രതീക്ഷ. കാമറയ്‌ക്ക് മുന്നിൽ വിജയ വിസ്മയങ്ങൾ തീർത്ത മോഹൻലാൽ ഇനി കാമറക്ക് പിന്നിലും മാന്ത്രിക വിസ്മയങ്ങൾ തീർക്കുമെന്നാണ് ആരാധകർ പറയുന്നത്.