തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വികൃതമാക്കിയ വിദ്യാർത്ഥികൾ അറസ്റ്റിൽ. ആറ്റുകാൽ സ്വദേശികളായ മൂന്ന് സഹോദരങ്ങളാണ് അറസ്റ്റിലായത്. ഇസ്ലാംമത വേഷധാരികളായെത്തിയ വിദ്യാർത്ഥികളായിരുന്നു ഭാരതാംബയുടെ ചിത്രം വികൃതമാക്കിയത്. ഇതിന്റെ ദൃശ്യങ്ങടക്കം ജനം ടിവി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നലെയാണ് മൂന്ന് സഹോദരങ്ങളെയും പൂന്തുറ പൊലീസ് പിടികൂടിയത്. പ്രതികളെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കി. തുടർന്ന് വിദ്യാർത്ഥികളെ ജാമ്യത്തിൽ വിട്ടയച്ചു.
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ്റുകാലിൽ റോഡിൽ വച്ചിരുന്ന ഫ്‌ളക്‌സ് ബോർഡിലെ ഭാരതാംബയുടെ ചിത്രം കുത്തിക്കീറുകയായിരുന്നു. പരുത്തിക്കുഴി അമ്മച്ചിമുക്കിലെത്തിയ അക്രമികൾ പരിസരം അൽപനേരം നിരീക്ഷിച്ചതിന് ശേഷമാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകർ സ്ഥാപിച്ച ബോർഡായിരുന്നു ഇത്.