ബോർഡർ-ഗവാസ്കർ ട്രോഫിക്ക് മുൻപ് പാറ്റ് കമിൻസിനും സംഘത്തിനും മുന്നറിയിപ്പ് നൽകി ഓസ്ട്രേലിയയുടെ മുൻ താരം ഷെയ്ൻ വാട്സൺ. ഫീൾഡിൽ കോലിയെ ചൊറിയാതിരുന്നാൽ അദ്ദേഹത്തെ ശാന്തനാക്കാൻ കഴിയുമെന്നാണ് വാട്സന്റെ മുന്നറിയിപ്പ്. പെർത്തിൽ 22-നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഓസ്ട്രേലിയ അദ്ദേഹത്തിന്റെ രണ്ടാം വീടാണ്. അദ്ദേഹത്തെ ശല്യപ്പെടുത്താതിരുന്നാൽ ഓസ്ട്രേലിയക്ക് ഭീഷണി കുറവായിരിക്കും.
“വിരാടിനെക്കുറിച്ച് എനിക്കറിയാവുന്നൊരു കാര്യം അദ്ദേഹത്തിന്റെ ഉള്ളിൽ എപ്പോഴും ഒരു തീകെടാതെ വളരെ തിളക്കത്തോടെ കത്തിക്കൊണ്ടിരിക്കും. ഓരോ പന്തിനെയും ആ തീവ്രതയോടെ അമാനുഷ്യനായി ആകും അയാൾ സമീപിക്കുക. പക്ഷേ കരിയറിന്റെ ഈ നാളുകളിൽ ആ തീകെടാൻ തുടങ്ങിയിരിക്കുന്നു. മത്സര നിമിഷങ്ങളിൽ ആ പഴയ തീവ്രത നിലനിർത്താനാകുന്നില്ല.
അവിടെയാണ് അവനെ ഓസ്ട്രേലിയ വെറുതെ വിടേണ്ടത്. ആ പഴയ തീവ്രത അവൻ തിരികെ കൊണ്ടുവരില്ലെന്ന് പ്രതീക്ഷിക്കുന്നു”. —-വാട്സൺ പറഞ്ഞു.13 മത്സരങ്ങളിൽ നിന്ന് 1353 റൺസാണ് കോലി ഓസ്ട്രേലിയയിൽ നേടിയത്. ആറു സെഞ്ച്വറികളടക്കമാണിത്. പെർത്തിൽ അവസാനമായി കളിച്ചപ്പോൾ കോലി സെഞ്ച്വറി നേടിയിരുന്നു.54 ആയിരുന്നു ശരാശരി.