പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി തീവ്രപരിശീലനത്തിലാണ് ടീം ഇന്ത്യ. 22 നാണ് ആദ്യ മത്സരം. കോലിയും ധ്രുവ് ജുറേലും ഋഷഭ് പന്തും സർഫറാസ് ഖാനുമടങ്ങിയ ഫീൽഡിങ് സെഷനിലെ രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.
പരിശീലനത്തിനിടെ ക്യാച്ചെടുക്കാൻ തയാറായി നിൽക്കുന്ന നാൽവർ സംഘത്തിൽ സർഫറാസിനാണ് ക്യാച്ച് ലഭിച്ചത്. എന്നാൽ സർഫ്രാസിന്റെ മോശം ക്യാച്ച് കണ്ട് ചിരിയടക്കാൻ പാടുപെടുകയാണ് കോലി. പൊട്ടിചിരിച്ചുകൊണ്ട് നിലത്തേക്ക് വീഴുന്ന പന്തിനേയും മുഖം പൊത്തി ചിരിക്കുന്ന ധ്രുവ് ജുറേലിനേയും വീഡിയോയിൽ കാണാം. മൂവരും സർഫറാസിന്റെ ക്യാച്ച് അനുകരിച്ച് തമാശ പങ്കിടുന്നുമുണ്ട്.
അടുത്തകാലത്തായി മോശം ഫോമിൽ തുടരുന്ന കോലി ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡിനോട് ഹോം ഗ്രൗണ്ടിൽ 3-0 ന് തോറ്റ പരമ്പരയിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 93 റൺസ് മാത്രമേ താരത്തിന് നേടാനായുള്ളൂ. എന്നാൽ ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോർഡുകളുള്ള കോലിക്ക് ഫോം വീണ്ടെടുക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. ഓസ്‌ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞ നാല് പരമ്പരകളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
What did Sarfaraz do? 🤪🤪 #AUSvIND pic.twitter.com/P2PgQ5KAJX
— Chloe-Amanda Bailey (@ChloeAmandaB) November 19, 2024















