നടി കൃതി സനോൺ ഒടുവിൽ പ്രണയം സ്ഥിരീകരിച്ചു. ബിസിനസുകാരനായ കബിർ ബഹിയയുമായി പ്രണയത്തിലാണെന്ന് ഏറെ നാളായി അഭ്യൂഹമുണ്ടെയിരുന്നെങ്കിലും നടിയിത് തുറന്ന് സമ്മതിച്ചിരുന്നില്ല. കബിറിന്റെ ജന്മദിനത്തിന് പോസ്റ്റ് പങ്കുവച്ചാണ് താരം പ്രണയം പരസ്യമാക്കിയത്.
ഹാപ്പി ബെർത്ത് ഡേ കെ! നിന്റെ നിഷ്കളങ്കമായ പുഞ്ചിരി എന്നും ഉണ്ടാകട്ടെ എന്നാണ് കൃതി കുറിച്ചിരിക്കുന്നത്. കൂടെ ഹാർട്ടിന്റെ ഇമോജിയും ചേർത്തിട്ടുണ്ട്. നടിയുടെ സഹോദരി നൂപുർ സനോണും കാമുകനും കബിറിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.
കബിറിനും കുടുംബത്തിനുമൊപ്പമുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങളും കൃതി സനോൺ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. താരം നേരത്തെ നടൻ പ്രഭാസുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ ഇത് പ്രഭാസും നടിയും നിഷേധിച്ച് രംഗത്തുവന്നിരുന്നു. ആദി പുരുഷ് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് എത്തിയതിന് ശേഷമായിരുന്നു ഗോസിപ്പ് പ്രചരിച്ചത്.