ശബരിമല തീർത്ഥാടകർക്ക് സഹായമേകാൻ സ്വാമി ചാറ്റ്ബോട്ട്. വാട്‌സ്‌ആപ്പിലൂടെയാണ് സ്വാമി ചാറ്റ് ബോട്ടിന്റെ സേവനം ലഭ്യമാകുന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സ്വാമി ചാറ്റ്ബോട്ട് പുറത്തിറക്കിയത്.
6238008000 എന്ന നമ്പരിൽ ഫോണിലെ വാട്‌സ്ആപ്പിലൂടെ സംവിധാനം ഉപയോഗിക്കാം. വാട്‌സ്‌ആപ്പിൽ ഈ നമ്പരിലേക്ക് ‘ഹായ്‘ അയച്ചാൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ആറ് ഭാഷകളിൽ വിവരങ്ങൾ അറിയാൻ സാധിക്കും. ക്ഷേത്രത്തിലെ പൂജാ സമയങ്ങളും മറ്റ് വിവരങ്ങളും അറിയാൻ സാധിക്കും.
വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ വിവരങ്ങൾ ഭക്തർക്ക് ഈ ചാറ്റ്ബോട്ടിലൂടെ ലഭ്യമാകും. പൊലീസ്, ആരോഗ്യം, ഫയർഫോഴ്‌സ്, ഭക്ഷ്യ സുരക്ഷ, ഫോറസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങളും എഐ ചാറ്റ്‌ബോട്ടിന്റെ സഹായത്തോടെ അറിയാനാകും. അപകട അത്യാഹിത സാധ്യതകൾ തിരിച്ചറിഞ്ഞ് ചാറ്റ് ബോട്ട് സുരക്ഷ മുന്നറിയിപ്പും നൽകും.















