ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിലുണ്ടായ വൻ തീപിടിത്തത്തിൽ യുവതി വെന്തുമരിച്ചു. ഇ വി ട്രിക്ക് മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് എന്ന രാജാജിനഗറിലെ രാജ്കുമാർ റോഡിന് സമീപമുള്ള ഒരു ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം.
പെട്ടെന്നുണ്ടായ തീപിടിത്തത്തിൽ ഷോറൂം മുഴുവൻ കത്തി നശിച്ചു. റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന പ്രിയ (20) ഈ സമയം ഷോറൂമിനുള്ളിൽ കുടുങ്ങിപ്പോയി. ഏറെ ശ്രമിച്ചെങ്കിലും പുറത്തിറങ്ങാനാകാതെ പൊള്ളലേറ്റു മരണപ്പെടുകയായിരുന്നു.
സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. പിന്നീട് പ്രിയയുടെ മൃതദേഹം പുറത്തെടുത്ത്. ഷോർട്ട് സർക്യൂട്ടാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു.
ഷോറൂമൈൽ ഇലക്ട്രിക് സ്കൂട്ടറുകൾ മുഴുവൻ കത്തി നശിച്ചു. തീ അണച്ചതിന് ശേഷമുള്ള നാശനഷ്ടങ്ങളുടെ പൂർണമായ കണക്ക് ഇനിയും ലഭിക്കാനുണ്ട്. രാജാജിനഗർ പോലീസ് സ്‌റ്റേഷൻ അന്വേഷണം ആരംഭിച്ചു.















