നീണ്ട 56 വർഷങ്ങൾക്ക് ശേഷമൊരു ഇന്ത്യൻ പ്രധാനമന്ത്രി തെക്കേ അമേരിക്കൻ രാജ്യത്ത് സന്ദർശനത്തിന് എത്തിയിരിക്കുകയാണ്. ഗയാനയിലെത്തിയ നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ജോർജ് ടൗൺ വിമാനത്താവളത്തിൽ ഗയാന പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലിയും ആറിലേറെ കാബിനറ്റ് മന്ത്രിമാരും ചേർന്നാണ് സ്വീകരണമൊരുക്കിയത്.
സ്വീകരിക്കാനെത്തിയവർക്ക് നന്ദി അറിയിക്കുകയാണ് പ്രധാനമന്ത്രി. പ്രസിഡൻ്റ്, പ്രധാനമന്ത്രി, മുതിർന്ന മന്ത്രിമാർ, മറ്റ് പ്രമുഖർ എന്നിവർക്ക് നന്ദി. ഈ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പ്രസിഡൻ്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഗയാനയിലെത്തിയത്.
Landed in Guyana a short while ago. Gratitude to President Dr. Irfaan Ali, PM Mark Anthony Phillips, senior ministers and other dignitaries for coming to receive me at the airport. I am confident this visit will deepen the friendship between our nations. @presidentaligy… pic.twitter.com/B5hN0R96ld
— Narendra Modi (@narendramodi) November 20, 2024
ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദ ഓർഡർ ഓഫ് എക്‌സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകുമെന്ന് അറിയിച്ചുണ്ട്. ഇതിന് പുറമേ ബാർബഡോസ് പരമേന്നത ബഹുമതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ പുരസ്കാരവും പ്രധാനമന്ത്രിക്ക് സമ്മാനിക്കും. നേരത്തെ ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയായ ‘ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ’ പ്രധാനമന്ത്രിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് സുപ്രധാന പ്രഖ്യാപനം. ഇതോടെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 19 ആയി ഉയർന്നു.