29 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് എ ആർ റഹ്മാനും , ഭാര്യ സൈറ ബാനുവും പിരിയുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് . ഇതിനു പിന്നാലെ റഹ്മാന്‍ സമീപ കാലത്ത് ഭാര്യയെ പറ്റി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത് .
സൈറ ഒരിക്കൽ സംസാരിച്ചു തുടങ്ങിയാൽ, അവൾ ഒരിക്കലും നിർത്തില്ലെന്നാണ് ഷോയുടെ അവതാരകയായ നടി സുഹാസിനിയോട് റഹ്മാൻ പറയുന്നത് . അമ്മയ്‌ക്കും സഹോദരിമാർക്കുമൊപ്പമാണ് തന്നെ റഹ്മാൻ കാണാൻ വന്നതെന്നും, എന്നെ വിവാഹം കഴിക്കാമോയെന്ന് റഹ്മാൻ ചോദിച്ചതായുമൊക്കെ സൈറ ഷോയിൽ പറയുന്നുണ്ട്.
“അന്ന് ഞാൻ വളരെ ആശയക്കുഴപ്പത്തിലായിരുന്നു. പക്ഷേ, ആ കാലഘട്ടമാണ് വിവാഹം കഴിക്കാൻ പറ്റിയ സമയം എന്ന് എനിക്ക് ഉറപ്പായിരുന്നു. ജീവിതത്തിൽ എന്നെ പിന്തുണച്ചതിന് ഞാൻ എന്റെ ഭാര്യയോട് നന്ദി പറയണം. അവൾ തന്നെയാണ് കഴിഞ്ഞ 10, 15 വർഷമായി എനിക്ക് വേണ്ടി വസ്ത്രങ്ങൾ വാങ്ങുന്നത്. അവൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങുകയും എന്നോട് അത് ധരിക്കാൻ പറയുകയും ചെയ്യും.സൈറ എന്റെ പാട്ടുകൾ അവലോകനം ചെയ്യുമായിരുന്നു. പരമ്പരാഗത ഗാനങ്ങൾ സൈറയ്‌ക്ക് അത്ര ഇഷ്ടമല്ല. പിന്നെ ഞങ്ങൾ രണ്ടുപേരും തമ്മിൽ വഴക്കുണ്ടാക്കാറില്ല “ എന്നുമാണ് റഹ്മാൻ പറയുന്നത്.