ചൊവ്വ ഗ്രഹത്തിൽ ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകണമെന്ന ആഗ്രഹം പങ്കുവെച്ച് സ്വീഡിഷ് മോഡൽ. ചൊവ്വയിൽ വെച്ച് പ്രസവിക്കുന്ന ആദ്യ സ്ത്രീയാകുന്നതിന് വേണ്ടിയാണ് എൽസ തോറ മസ്കിനെ തന്നെ കൂട്ടുപിടിച്ചിരിക്കുന്നത്.. പിന്നാലെയാണ് വിചിത്രമായ ആവശ്യവുമായി യുവതി രംഗത്തെത്തിയത്. ‘ദി കെയ്‌ലി ആന്‍ഡ് ജാക്കി ഓ ഷോ’ എന്ന പോഡ്കാസ്റ്റിലാണ് 22 കാരി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
ഗ്രഹത്തിലേക്ക് മനുഷ്യരെ അയക്കാനുള്ള നീണ്ട ദൗത്യത്തിലാണ് ഇലോൺ മസ്കും സ്ഥാപനമായ സ്പേസ് എക്സും. 2050-ഓടെ പത്തുലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന കോളനിയായി ചൊവ്വയെ മാറ്റണമെന്നാണ് മസ്‌കിന്റെ ആഗ്രഹം.
” സയൻസ് ഫിക്ഷന്റെ കടുത്ത ആരാധികയാണ് ഞാൻ. അതിനാൽ ഒരു അന്യഗ്രഹജീവിയുമായോ മസ്കുമായോ ശാരീരിക ബന്ധത്തിന് അവസരം ലഭിച്ചാൽ വേണ്ടെന്ന് പറയില്ല. മസ്ക് ശരിക്കും രസികനാണെന്ന്”, മോഡൽ പറഞ്ഞു.
ഈ ആഗ്രഹം എക്സിലൂടെ മസ്കിനെ അറിയിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. ചൊവ്വയിൽ കുഞ്ഞിനെ പ്രസവിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയ പോസ്റ്റിൽ അവർ മസ്കിനെയും ടാഗ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് മസ്കിന്റെ കുഞ്ഞെന്ന അവതാരകന്റെ ചോദ്യത്തിന് മോഡലിന്റെ മറുപടി ഇതായിരുന്നു. അദ്ദേഹം ഒരു സ്പേസ്മാനാണ്. കൂടാതെ അദ്ദേഹത്തിന് ഇതിനകം 12 കുട്ടികളുണ്ട്, അതിനാൽ അനുഭവപരിചയമുണ്ട്.
എന്നാൽ അന്യഗ്രഹങ്ങളിൽ മനുഷ്യൻ എത്തിയാൽ തന്നെ ഗർഭധാരണവും പ്രസവവും എളുപ്പമാകില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ചൊവ്വയിലോ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലോ ഗർഭം ധരിക്കുന്ന കുഞ്ഞുങ്ങൾക്ക് വളർച്ചാ വൈകല്യങ്ങൾ ഉണ്ടാകും. ചൊവ്വയിലെ ഗുരുത്വാകർഷണം ഭൂമിയിലേതിന്റെ 38 ശതമാനമാണ്. ഇത് ഭ്രൂണങ്ങളുടെ വികാസത്തെയും ബാധിക്കും. കൂടാതെ, അന്തരീക്ഷത്തിന്റെയും ഓസോൺ പാളിയുടെയും അഭാവം ഡിഎൻഎ മ്യൂട്ടേഷന് കാരണമാകും.















