സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. 29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന സൈറയാണ് വ്യക്തമാക്കിയത്. പിന്നീട് ഓസ്കർ ജേതാവും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സ്നേഹമുള്ളപ്പോഴും അടുക്കാനാകാത്ത വിധമുള്ള മാനസിക സംഘർഷങ്ങളെ തുടർന്നാണ് വിവാമോചന തീരുമാനത്തിലെത്തിയതെന്നായിരുന്നു സൈറയുടെ വെളിപ്പെടുത്തൽ.
അതേസമയം റഹ്മാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ആർ. പാർത്ഥിപൻ. വേർപിരിയലിനെ സങ്കടത്തോടെയാണ് വീക്ഷിക്കുന്നതെങ്കിലും അത് പലപ്പോഴും സമാധാനത്തിന്റെ പുതു രൂപത്തിന് ജന്മം നൽകുമെന്നാണ് പാർത്ഥിപൻ ആരെയും പരാമർശിക്കാതെ പറഞ്ഞത്.
വേർപിരിയൽ എല്ലായിപ്പോഴും നഷ്ടത്തിൻ്റേത് മാത്രമായിരിക്കില്ല. മറിച്ച് അതാരു വളർച്ചയുടേയും മാറ്റത്തിന്റെയും തുടക്കമായിരിക്കുമെന്നും പാർത്ഥിപൻ പറയുന്നു. മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തമാക്കാൻ ഇരുവരും തയാറായില്ല.
பிரிவு:
இசை ஸ்வரங்கள் பிரிவதால் தான் , பிறக்கும் ஒரு நாதமே…
குடைக்குள் மழை’ நானெழுதி கார்த்திக் ராஜா இசைக்க, இசையே பாடியது.
பிரிவு என்பது துக்கம் மட்டுமல்ல ,
புதிய அமைதியாகவும் பிறக்கலாம்.
நெருக்கம் நிகழ்த்திய சொர்க்கத்தை விட, மூச்சு முட்டும் புழுக்கமாகவும் மாறியதை சற்றே…— Radhakrishnan Parthiban (@rparthiepan) November 20, 2024