ദുബായ്: അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓടിച്ച ആയിരത്തിലേറെ സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്. 1,417 സൈക്കിളുകളും 363 ഇലക്ട്രിക് സ്കൂട്ടറുകളാണ് അൽ റിഫ മേഖലയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഹെൽമറ്റ് ധരിക്കാതെയും ട്രാഫിക്സ് സിഗ്നൽ ലംഘിച്ചും വാഹനമോടിച്ച 251 പേർക്ക് പിഴയും ചുമത്തി.
ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങളും അപകടകരമായ പ്രവർത്തനങ്ങളും കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ദുബായ് പൊലീസ് ആപ്പിലെ പൊലീസ് ഐ സേവനത്തിലൂടെയോ 901എന്ന വി ആർ ഓൾ പൊലീസ് ഹോട്ട്ലൈൻ നമ്പറിലേക്ക് വിളിച്ചോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.