ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നുവെന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആനന്ദ് അംബാനിയുടെ വിവാഹവേദിയില്‍ ഉള്‍പ്പെടെ പല പൊതുസദസുകളിലും ഐശ്വര്യ റായ് തനിയെ എത്തിയതോടെ അത്തരം പ്രചാരണങ്ങൾ കൂടുകയും ചെയ്തു.
ഇപ്പോഴിതാ മകൾ ആരാധ്യ ബച്ചന്റെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . ആരാധ്യയ്ക്ക് ഇപ്പോൾ 13 വയസ്സായി.ഈ ജന്മദിനം ഗംഭീരമായാണ് ഐശ്വര്യ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഈ ഫോട്ടോയോട് പലതരത്തിലാണ് ആരാധകർ പ്രതികരിച്ചിരിക്കുന്നത്. ലളിതമായ വസ്ത്രധാരണമാണ് ഇതിൽ ആരാധ്യയുടേത് .ഐശ്വര്യ റായിയുടെ അച്ഛൻ കൃഷ്ണരാജ് റായിയുടെ ഫോട്ടോയ്ക്ക് മുന്നിൽ ആരാധ്യ പ്രാർത്ഥിക്കുന്ന ചിത്രങ്ങളുമുണ്ട്.
വളരെ കുറച്ച് ആളുകൾ മാത്രമാണ് ഈ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ഐശ്വര്യയുടെ അമ്മയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു . എന്നാൽ ഈ ചിത്രങ്ങളിലൊന്നും ബച്ചൻ കുടുംബം എവിടെയും ഇല്ല.അഭിഷേക് ബച്ചനോ അമിതാഭോ ഫോട്ടോയിലില്ല. അഭിഷേകിന് മകളോട് ഒരു സ്നേഹവുമില്ലേയെന്നും ,എത്ര തിരക്കാണെങ്കിലും മകളുടെ ജന്മദിനത്തിൽ ഒപ്പമുണ്ടാകേണ്ടതല്ലേയെന്നുമാണ് കമന്റുകൾ.