പട്ടാപ്പകൽ ഇന്ത്യ ഗേറ്റിന് മുന്നിൽ ബാത്ത് ടവ്വൽ മാത്രം ധരിച്ച് ഡാൻസ് ചെയ്ത യുവത്തിക്കെതിരെ പ്രതിഷേധം. പുരുഷ ദിനത്തോട് അനുബന്ധിച്ചായിരുന്നു യുവതിയുടെ നൃത്തം. ഇതിന്റെ വീഡിയോ ഇവർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കൊൽക്കത്ത സ്വദേശിയായ സന്നതി മിത്ര എന്ന യുവതിയാണ് സാഹസത്തിന് മുതിർന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സന്നതി 2017 ലെ മിസ് കൊൽക്കത്ത പേജൻ്റ് വിജയിച്ച മോഡലുമാണ്.
ഡിഡിഎല്‍ജെയിലെ കജോൾ ഡാൻസ് ചെയ്ത പാട്ടിനാണ് സന്നതി ചുവട് വച്ചത്. ഇതിനിടെ ഇവർ ടവ്വൽ ഇടയ്‌ക്കിടെ പൂർണമായു അഴിക്കുകയും ഉടുക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളും മുതിർന്നവരുമടക്കം നോക്കിനിൽക്കവെയാണ് ഇവരുടെ കോപ്രായങ്ങൾ. സഹാനുഭൂതിയും ദയയും ധൈര്യവും കൊണ്ട് ഏവരെയും പ്രചോദിപ്പിക്കൂ. ഹാപ്പി ഇന്റർ നാഷണൽ മെൻസ് ഡേ എന്നും ഇവർ കുറിച്ചിട്ടുണ്ട്. പൊതുയിടത്തിലെ നഗ്നതാ പ്രദർശനത്തിന് യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയർന്നു.വീഡിയോ മണിക്കൂറുകൾക്കകം രണ്ടുമില്യൺ കാഴ്ചക്കാരാണ് കണ്ടത്.
View this post on Instagram
“>















