ഈ ചോക്ലേറ്റ് വാങ്ങാറുണ്ടോ? പ്രമുഖ ബ്രാൻഡിന്റെ ചോക്ലേറ്റുകളിൽ ലോഹക്കഷ്ണങ്ങൾ; ഒഴിവാക്കാൻ കഴിയില്ലെന്ന് കമ്പനി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഈ ചോക്ലേറ്റ് വാങ്ങാറുണ്ടോ? പ്രമുഖ ബ്രാൻഡിന്റെ ചോക്ലേറ്റുകളിൽ ലോഹക്കഷ്ണങ്ങൾ; ഒഴിവാക്കാൻ കഴിയില്ലെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 06:51 pm IST
FacebookTwitterWhatsAppTelegram

ചോക്ലേറ്റ് പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് Lindt ചോക്ലേറ്റുകൾ. ലോകപ്രശസ്തമായ സ്വിസ് ചോക്ലേറ്റ് കമ്പനിയാണ് Lindt. പ്രീമിയം ചോക്ലേറ്റുകളും ഡാർക്ക് ചോക്ലേറ്റും വിൽക്കുന്നതിൽ പേരുകേട്ട Lindt കഴിഞ്ഞ ഏതാനും നാളുകളായി വിവാദത്തിലാണ്. കമ്പനി നിർമിക്കുന്ന ചോക്ലേറ്റ് ബാറുകളിൽ മെറ്റൽ സാന്നിധ്യം കണ്ടെത്തിയതാണ് വിവാദത്തിനാധാരം. ഈയം (ലെഡ്), കാഡ്മിയം എന്നീ ലോഹങ്ങൾ ചോക്ലേറ്റിൽ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്.

ചോക്ലേറ്റ് നിർമിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത രണ്ട് പദാർത്ഥങ്ങളാണ് ലെഡും കാഡ്മിയവുമെന്ന് Lindt അറിയിച്ചു. ഓരോ ചോക്ലേറ്റ് ബാറിലും നിയന്ത്രിത അളവിൽ മാത്രമാണ് ചേർക്കുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം.

അമേരിക്കൻ ഉപഭോക്താക്കളായിരുന്നു Lindt നെതിരെ കോടതിയെ സമീപിച്ചത്. 2023ലാണ് കേസ് രജിസ്റ്റർ ചെയ്തത്. Lindtനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നതായിരുന്നു കേസ്. അലബാമ, കാലിഫോർണിയ, ഫ്ലോറിഡ, ഇല്ലിനോയ്സ്, നെവാദ, ന്യൂയോർക്ക് തുടങ്ങിയ ന​ഗരങ്ങളിൽ Lindtന്റെ പ്രീമിയം ഉത്പന്നങ്ങൾക്ക് പ്രീമിയം തുക ഈടാക്കുന്നുണ്ടെങ്കിലും പ്രീമിയം ​ഗുണനിലവാരം പുലർത്തുന്നില്ലെന്നാണ് പരാതി.

2022ൽ യുഎസിലെ ഒരു നോൺ-പ്രോഫിറ്റ് ഓർ​ഗനൈസേഷൻ Lindtന്റെ ഡാർക്ക് ചോക്ലേറ്റുകളിൽ നടത്തിയ പഠനത്തിലാണ് ഉയർന്ന അളവിൽ കെമിക്കലുകൾ കണ്ടെത്തിയത്. ഇതിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. Lindtന്റെ Excellence (70% കൊക്കോ) ഡാർക്ക് ചോക്ലേറ്റിൽ 85 ശതമാനം കൊക്കോ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് കൂടാതെ ഉയർന്ന അളവിൽ ഈയവും കാഡ്മിയവും കമ്പനി ചേർത്തിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎസിലെ ഉപഭോക്താക്കൾ കോടതിയെ സമീപിച്ചത്.

ലെഡും കാഡ്മിയവും അടങ്ങിയ ചോക്ലേറ്റ് സ്ഥിരമായി കഴിച്ചാൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് കണ്ടെത്തൽ. കുട്ടികളിൽ തലച്ചോറിന്റെ വികാസത്തെയും ഐക്യു ലെവലിനെയും ഇത് ബാധിക്കും. ​ഗർഭിണിയായ യുവതികൾക്കും ദോഷമാണിത്. മുതിർന്നവരിൽ നാഡീവ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ ഹൈപ്പർടെൻഷൻ, ഇമ്യൂൺ സിസ്റ്റം സപ്രഷൻ, വൃക്കയ്‌ക്ക് തകരാർ, പ്രത്യുത്പാദന പ്രശ്നങ്ങൾ എന്നിവയും മുതിർന്നവരിൽ കണ്ടേക്കാം. അതിനാൽ സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നവർ ജാഗ്രതൈ..

Tags: MetalschocolateDark ChocolatesLindt
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies