കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തെ വിമർശിച്ച് ഇടത് സഹയാത്രികനും മുൻ എംപി യുമായ ഡോ.സെബാസ്റ്റ്യൻ പോൾ. ഭൂമി തങ്ങളുടേതെന്ന് സ്വയം പ്രഖ്യാപിക്കുന്ന വഖ്ഫ് ബോർഡ് രീതി തെറ്റാണ്. വഖ്ഫ് ഭേദഗതി ബില്ലിന് പിന്തുണയെന്നും സെബാസ്റ്റ്യൻ പോൾ ജനം ടി വി യോട് പറഞ്ഞു.
ബുദ്ധിജീവികളും സംസ്കാരിക നായകൻമാരും മൗനം തുടരുന്നതിനിടെയാണ് എഴുത്തുകാരൻ കൂടിയായ സെബാസ്റ്റ്യൻ പോൾ രംഗത്ത് വന്നത്. നമ്മുടെ രാജ്യത്ത് സുവ്യക്തമായ നിയമങ്ങളുണ്ട്. വഖ്ഫ് പോലുള്ള നിയമങ്ങളെ അംഗീകരിക്കാൻ കഴിയില്ല. മതസംബന്ധിയായ നിയമങ്ങളും വ്യവസ്ഥകളും മറ്റു മതക്കാരും അനുസരിച്ച് കൊള്ളണമെന്ന നിർബന്ധം വലിയ അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎമ്മും ഇടതുപക്ഷവും വഖ്ഫ് ഭേദഗതിയെ എതിർക്കുമ്പോഴാണ് സെബാസ്റ്റ്യൻ പോൾ സ്വന്തം നിലപാട് വിളിച്ച് പറയാൻ തയ്യാറായത്. സിപിഎമ്മിന് അകത്ത് തന്നെ വഖ്ഫിനെ ചോദ്യം ചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. എന്നാൽ നേതൃത്വത്തെ ഭയന്ന് ഇവർ നിശബദ്ധത തുടരുകയാണ്. കോൺഗ്രസിലും സമാന സ്ഥിതിയാണ് ഉള്ളത്.