ഉണ്ണിമുകുന്ദൻ നായകനാകുന്ന മലയാളത്തിലെ ഏറ്റവും വലിയ വയലന്റ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന മാർക്കോയുടെ ആദ്യ ലിറിക്കൽ സിംഗിളെത്തി. Blood എന്ന ഗാനമാണെത്തിയത്. സംഗീത സംവിധായകൻ രവി ബസ്റൂർ ഡബ്സീ കൂട്ടുകെട്ടിലാണ് ആദ്യ ഗാനം ഒരുങ്ങിയത്. ആദ്യ സിംഗിളിന്റെ പ്രൊമോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു.
വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. ഡിസംബര്‍ 20നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ആവേശം, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളാണ് ഡബ്‌സീയെ കൂടുതൽ ജനപ്രീയനാക്കിയത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ ലെവലിലാണ് പുറത്തിറങ്ങുന്നത്.
മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയ സോണി മ്യൂസിക്ക് ആണ് ഓഡിയോ പുറത്തുവിട്ടത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിക്കുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
➡️ https://t.co/35lkGQSW7Q@Iamunnimukundan #ShareefMuhammed @haneef_adeni @RaviBasrur @Kabirduhansingh @realyukti @UMFPvtLtd #cubesentertainments #Dabzee #VinayakSasikumar
#MarcoOnSonyMusic pic.twitter.com/tcrnXTtWfI
— Sony Music South India (@SonyMusicSouth) November 22, 2024