രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ സജ്ജമായി കഴിഞ്ഞു. പുതിയ ട്രെയിൻ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ (USBRL) ആകും സർവീസ് നടത്തുക. ശ്രീനഗറിനെയും ന്യൂഡൽഹിയെയും ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ പുതിയ ട്രെയിൻ സാധിക്കും. ദീർഘദൂരയാത്രകൾക്കാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക.
വരുന്ന ജനുവരിയിൽ സർവീസ് ആരംഭിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയാകും ഫ്ലാഗ് ഓഫ് ചെയ്യുക. പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. 13 മണിക്കൂറിൽ 800 കിലോമീറ്ററിലേറെ ദൂരം സ്ലീപ്പർ ട്രെയിൻ ഓടിയെത്തും. നിലവിൽ ന്യൂഡൽഹിയെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ട്രെയിനില്ല.
11 എസി ത്രി ടയർ കോച്ചുകളും നാല് എസി ടു ടയർ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചും ഉണ്ടാകും. അംബാല കാൻ്റ് ജംഗ്ഷൻ, ലുധിയാന ജംഗ്ഷൻ, കത്വ, ജമ്മു തവായ്, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, സംഗൽദാൻ, ബനിഹാൽ എന്നിവിടങ്ങളിലും ട്രെയിൻ സ്റ്റോപ്പുണ്ടാകും.















