അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച് ബംഗ്ലാദേശ് പൗരന്മാർ. ത്രിപുരയിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേരെയാണ് അറസ്റ്റ് ചെയതത്.
റെയിൽവേ സുരക്ഷാ സേനയും ബിഎസ്എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു സംഘം. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടയിൽ വ്യാജ ആധാർ കാർഡുമായി അഞ്ച് പേരെ ഇന്ന് അഗർത്തല റെയിൽവേ സ്റ്റേഷനിൽ പിടികൂടിയിരുന്നു. പ്രത്യേക റാക്കറ്റുകൾ വഴിയാണ് ബംഗ്ലാദേശികൾ ഇന്ത്യയിലെത്തുന്നത്. നാല് കുട്ടികളും സ്ത്രീകളും ഉൾപ്പടെ 12 പേർ തെലിയമുറ റെയിൽവേ സ്റ്റേഷനിൽ പിടിയിലായിരുന്നു. സംസ്ഥാനത്തേക്ക് അനധികൃതമായി എത്തുന്ന ബംഗ്ലാദേശികളുടെ എണ്ണം ദിനംപ്രതി ഇരട്ടിക്കുകയാണ്.