കടുവയുടെ കണ്ണ് കല്ലെറിഞ്ഞ് പൊട്ടിച്ച് നാട്ടുകാർ . അസമിലെ നാഗോൺ ജില്ലയിലെ കാലിയബോറിലാണ് സംഭവം . ജനവാസകേന്ദ്രത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ പതിയിരുന്ന പെൺകടുവയുടെ കണ്ണുകളാണ് ആളുകളുടെ കല്ലേറിൽ നഷ്ടമായത്.
വന്യമൃഗത്തെ കണ്ട് ഭയന്ന ആളുകൾ കല്ലും ഇഷ്ടികയും എടുത്ത് എറിയുകയായിരുന്നു. തുടർന്ന് കടുവയുടെ തലച്ചോറിന് ക്ഷതം സംഭവിക്കുകയും , കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മൂക്കിലൂടെ രക്തസ്രാവവുമുണ്ടായി .
കല്ലേറിൽ നിന്ന് രക്ഷനേടാൻ കടുവ പ്രാണഭയത്താൽ ഓടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ചെയ്തു. രക്ഷപ്പെടുന്നതിനിടയിൽ കടുവ കുളത്തിലേയ്‌ക്ക് വീഴുകയും ചെയ്തു. കടുവയെ പിന്നീട് വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചത് . തുടർന്ന് വന്യജീവി പുനരധിവാസ സംരക്ഷണ കേന്ദ്രത്തിലേക്ക് ചികിത്സയ്‌ക്കായി കൊണ്ടുപോയി .















