ന്യൂഡൽഹി: യുഎൻ സമാധാന സേനയുടെ ഭാഗമായി ലെബനനിലെ സംഘർഷബാധിത മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു. നിലവിൽ യുഎന്നിന്റെ നിർദ്ദേശം അനുസരിച്ചാണ് സൈനികർ പ്രവർത്തിക്കുന്നത്. സൈനികരുടെ സുരക്ഷ ഇന്ത്യ സൂക്ഷമമായി നീരീക്ഷിക്കുന്നുണ്ട്. സ്ഥിതിഗതികൾ വഷളായാൽ അടിയന്തരമായി സൈന്യത്തെ തിരിച്ച് വിളിക്കാനും മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കരസേനാ ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനൻ്റ് ജനറൽ രാകേഷ് കപൂർ ഉറപ്പുനൽകി.
900 സൈനികരെയാണ് ഇന്ത്യ ലെബനനിൽ വിന്യസിച്ചിരിക്കുന്നത്. ഏറ്റവുമധികം സൈനികരെ അയച്ച രാജ്യങ്ങളില്‍ മൂന്നാമത്തേതാണ് ഇന്ത്യ.
1978ലാണ് ദക്ഷിണ ലെബനനിലെ യുദ്ധഭൂമിയിലേക്ക് ഇടക്കാല സമാധാന പാലനത്തിനുവേണ്ടി യുഎന്‍ രക്ഷാസമിതി സൈന്യത്തെ നിയോഗിച്ചത്. അന്ന് പലസ്തിൻ ഗറില്ലകളുമായിരുന്നു ഏറ്റുമുട്ടൽ. പിന്നീട് യുഎന്‍ ഇടക്കാല സേന ഫലത്തില്‍ ഒരു സ്ഥിരം സംവിധാനമാവുകയായിരുന്നു.