മുംബൈ: 6 പതിറ്റാണ്ടായി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന ശരദ് പവാറിന്റെ രാഷ്‌ട്രീയ അസ്തമയമാകുകയാണ് മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പ് . തന്റെ പോക്കറ്റ് സംഘടനയായ എൻ സി പിയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ തെരഞ്ഞെടുപ്പ്. ഞെട്ടിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ പാർട്ടിക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വോട്ട് കുറവാണ്.
ഇപ്പോൾ 83 വയസ്സുള്ള ശരത്പവാർ ഈ തിരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് പ്രചാരണത്തിനിടെ ആവേശത്തോടെ പലവുരു പറഞ്ഞിരുന്നു. അനന്തരവൻ അജിത് പവാർ തന്നെ ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കിയപ്പോൾ തന്നെ ശരദ് പവാർ തകർന്നിരുന്നു.
എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിനേക്കാളും കൂടുതൽ സീറ്റുകൾ ശരദ് പവാറിന് ലഭിച്ചിരുന്നു.പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെപാർട്ടിക്ക് 8 എംപി മാരെ ലഭിച്ചിരുന്നു.എന്നാലും, ഈ നിയമസഭാ തിരഞ്ഞെടുപ്പ് ശരദ് പവാറിനെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ഇതിലൂടെ തന്റെ സ്വാധീനം തെളിയിക്കാൻ പദ്ധതിയിട്ടുകൊണ്ട് പ്രായത്തെ മറന്ന് അദ്ദേഹം ഇതിനായി സജീവമായി പ്രചാരണം നടത്തി.
കോൺഗ്രസ് സഖ്യത്തിൽ ശരദ് പവാറിന്റെ പാർട്ടി 85 മണ്ഡലങ്ങളിൽ മത്സരിച്ചു. എന്നാൽ, വോട്ടെണ്ണിയപ്പോൾ ശരദ് പവാറിന് 10 സീറ്റാണ് ലഭിച്ചത്. 14.94 ശതമാനം വോട്ടുകൾ മാത്രമാണ് എൻ സി പിയ്‌ക്ക് ലഭിച്ചത്. ശരത്പവാറിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും തരംതാഴുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി അജിത് പവാറിന്റെ പാർട്ടി 41 മണ്ഡലങ്ങളിൽ വിജയം കൊയ്തു
ലോകസഭാ തെരഞ്ഞെടുപ്പിൽ പവാർ കുടുംബത്തിന്റെ കോട്ടയായ ബരാമതിയിൽ അജിത് പവാറിന്റെ ഭാര്യക്കെതിരെ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ വിജയിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയെ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മെനയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ആറ് ജില്ലകളിലായി 70 നിയമസഭാ സീറ്റുകളുള്ള പശ്ചിമ മഹാരാഷ്‌ട്ര ചരിത്രപരമായിതന്നെ കോൺഗ്രസ്-എൻസിപി കോട്ടയായിരുന്നു. ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ മഹാരാഷ്‌ട്രയിലെ 58 അസംബ്ലി സീറ്റുകളിൽ 41 എണ്ണത്തിൽ ഭരണകക്ഷിയായ മഹായുതിയും 11-ൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുമാണ് മുന്നേറിയത്.















