ശബരീശനെ തൊഴുത് നടൻ ഗിന്നസ് പക്രു. ഇന്ന് രാവിലെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്. അയ്യപ്പ ദര്‍ശനം തന്നെ ഒരു ഊര്‍ജ്ജമാണെന്ന് നടൻ പറഞ്ഞു. ഒരു തവണ ഇവിടെ വന്ന് ഭഗവാനെ തൊഴുത് മടങ്ങുന്നവർക്ക് ആയുഷ്ക്കാലം മുഴുവൻ ആ ഊർജ്ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
ഇന്നലെ വൈകുന്നേരമാണ് മല കയറിയത്. ശബരി ലോഡ്ജിലായിരുന്നു താമസം. ഇന്ന് രാവിലെ ഭഗവാനെ തൊഴുതു. പതിനെട്ട് പടികളും പ്രത്യേക അനുഭവമാണ് നൽകുന്നത്. അയ്യപ്പനെ തൊഴുമ്പോൾ അയ്യപ്പൻ മാത്രമാണ് മനസ്സിൽ. മറ്റൊന്നും ആ സമയം മനസ്സിൽ വരില്ല. ശരണം വിളികൾക്കിടയിൽ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവർക്ക് മാത്രമേ മനസ്സിലാകൂ. കാണാത്തവർ വന്ന് ഒരു തവണയെങ്കിലും അയ്യപ്പനെ കാണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വയസ്സിലാണ് ആദ്യമായി വന്നത്. കൊറോണ കാലത്തിന് ശേഷം ഇപ്പോഴാണ് വരുന്നത്. മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് പതുക്കെ ഓരോ പോയിന്റിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. കുറച്ച് ദൂരം കൂടെയുണ്ടായവർ എടുത്തു. ഡോളി വിളിച്ചില്ല മല നടന്നു കയറുകയായിരുന്നുെവെന്നും ആത്മനിർവൃതിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു.
അനന്തിരവൻമാരും രണ്ട് സഹായികളും താരത്തിനൊപ്പം മല കയറാൻ കൂടെയുണ്ടായിരുന്നു.ശബരിമല പ്ലാസ്റ്റിക്ക് മുക്തമാക്കാനുള്ള പവിത്രം ശബരിമല പദ്ധതിയെ ഗിന്നസ് പക്രു പ്രത്യേകം പ്രശംസിച്ചു. സന്നിധാനം വൃത്തിയായി സൂക്ഷിക്കാൻ ഭക്തരുടെ കൂടി കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.