കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സമുദായിക വിഭാഗീയതയുണ്ടാക്കുന്ന പ്രചരണം സിപിഎം നടത്തിയെന്ന് സമസ്തയും. മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ്
സമസ്ത സിപിഎമ്മിനെതിരെ രംഗത്ത് വന്നത്.
സിപിഎമ്മിന്റെ പ്രചരണ തന്ത്രം മതേതര കേരളത്തിന്റെ മനസാക്ഷിയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി. അർഹിക്കുന്ന അവജ്ഞയോടെ ഈ പ്രചരണത്തെ ജനാധിപത്യ കേരളം തള്ളിക്കളഞ്ഞു. എന്തു കൊണ്ട് മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ കഴിഞ്ഞില്ലെന്നത് സിപിഎം പുനഃപരിശോധിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് സുപ്രഭാതം പത്രം സിപിഎമ്മിന്റെ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം പേജിൽ വന്ന പരസ്യം സമസ്തയെ പ്രതിരോധത്തിലാക്കിയിരുന്നു.















