മിക്കവരുടെയും ഇഷ്ട വിഭവമാണ് ബിരിയാണി. അതിൽ തന്നെ ചിക്കൻ ബിരിയാണി, ഹൈദരാബാദ് മട്ടൺ ബിരിയാണി, വെജ് ബിരിയാണി, മഷ്റൂം ബിരിയാണി, കൊഞ്ച് ബിരിയാണി.. അങ്ങനെ പല വെറൈറ്റികളും ഉണ്ട് . എന്നാൽ പാർലെ-ജി ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. ഇത് അൽപ്പം വിചിത്രമായി തോന്നുമെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പാർലെ ജി ബിസ്‌ക്കറ്റ് ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കുന്നതിന്റേതാണ് .
വീഡിയോയിൽ, ബിരിയാണി ചോറിനൊപ്പം പാർലെജി ബിസ്‌ക്കറ്റുകളും, പായ്‌ക്കറ്റുകളും കാണാം. നല്ല മസാലകൾ ചേർത്താണ് താൻ ഈ ബിരിയാണി ഉണ്ടാക്കിയതെന്നും യുവതി വീഡിയോയിൽ പറയുന്നു. ഹീന കൗസർ എന്ന പാചക വിദഗ്ധയാണിതിന് പിന്നിൽ .
creamycreationsbyhkr11 എന്ന പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിലവിൽ വീഡിയോ ഷെയർ ചെയ്ത് 3 ദിവസത്തിനുള്ളിൽ 1 കോടിയിലധികം പേർ ഇത് കണ്ടു കഴിഞ്ഞു . കണ്ടവരെല്ലാം പലവിധ കമൻ്റുകൾ ഇട്ടാണ് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത്. ‘ഈ സ്ത്രീക്കെതിരെ കേസെടുക്കണം, ബിരിയാണിയെ അപമാനിച്ചു ‘ തുടങ്ങി രസകരമായ കമന്റുകളുമുണ്ട്.















