പെർത്ത് ടെസ്റ്റിൽ സെഞ്ച്വറി നേടിയ വിരാട് കോലിയെ ആശ്ലേഷിച്ച് പരിശീലകൻ ഗൗതം ഗംഭീർ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഡോൺ ബ്രാഡ്മാനെ മറികടന്ന് 30-ാം സെഞ്ച്വറിയാണ് കോലി തികച്ചത്. സെഞ്ച്വറി തികച്ച യശസ്വി ജയ്സ്വാളിനെയും തൊട്ടുപിന്നാലെ നിസാര റണ്ണുമായി പന്തും ധ്രുവ് ജുറേലും പുറത്തായതിന് പിന്നാലെ ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത് കോലിയായിരുന്നു. കരിയറിലെ 81-ാം സെഞ്ച്വറിയാണ് താരം നേടിയത്. ഒന്നര വർഷമായി താരത്തിന് ടെസ്റ്റിൽ സെഞ്ച്വറിയില്ലായിരുന്നു. വിമർശനവും കടുത്തിരുന്നു. ഇതിനാണ് വിരാട് ബാറ്റുകൊണ്ട് മറുപടി നൽകിയത്.
കോലിയുടെ സെഞ്ച്വറിയിൽ ഡഗൗട്ടിലെ താരങ്ങൾ ഒന്നടങ്കം ഹർഷാരവം തീർത്ത് വിരാടിന് ആദരവ് നൽകിയിരുന്നു. തൊട്ടുപിന്നാനെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് പരിശീലകൻ ഗംഭീർ കോലിയെ ആലിംഗനം ചെയ്യുന്നത്. ഇരുവർക്കും ഇടയിലുമുള്ള വൈകാരിക മുഹൂർത്തമായിരുന്നു ഇത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ബിസിസിഐയാണ് വീഡിയോ പങ്കുവച്ചത്.
Raw emotions from the dugout as Virat Kohli reaches his 30th Test TON!
This one’s a treat for the eyes 🤗#TeamIndia | #AUSvIND | @imVkohli pic.twitter.com/PD2kCIgvRk
— BCCI (@BCCI) November 24, 2024
“>















