ഭോപ്പാൽ: എസ്പിയുടെ വേഷംകെട്ടിയ യുവതിയെ പിടികൂടി പൊലീസ്. മാർക്കറ്റ് പരിസരത്ത് പൊലീസ് യൂണിഫോം ധരിച്ച് നടക്കുകയായിരുന്നു യുവതിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ കോൺസ്റ്റബിളാണ് കള്ളിയെ കയ്യോടെ പൊക്കിയത്. 28 വയസുള്ള ശിവാനി ചൗഹാനാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. രോഗിയായ അമ്മയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് വേഷംകെട്ടിയതെന്നാണ് യുവതിയുടെ വാദം. തനിക്ക് പൊലീസ് സേനയിൽ ജോലി കിട്ടിയെന്നാണ് കുടുംബത്തെ അറിയിച്ചത്. അതിനാൽ വീട്ടുകാരെ കബളിപ്പിക്കാൻ വേണ്ടി പൊലീസ് വേഷം കെട്ടിയതാണെന്നും മറ്റ് തട്ടിപ്പുകൾക്ക് താൻ പദ്ധതിയിട്ടിരുന്നില്ലെന്നും യുവതി പറഞ്ഞു.
യുവതിക്കെതിരെ കേസ് രജസിറ്റർ ചെയ്ത പൊലീസ് ഭാരതീയ ന്യായ സംഹിതയുടെ 205-ാം വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.