ഹൈദരാബാദ്: ലോകം ഭാരതത്തിന്റെ ദർശനങ്ങൾക്കനുസരിച്ച് നീങ്ങുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അധിനിവേശത്തിന്റെ അവശേഷിപ്പുകൾ ഇല്ലാതാക്കി രാഷ്‌ട്രം ഉയർത്തെഴുന്നേൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യനഗറിൽ ലോക്മന്ഥൻ 2024 ന്റെ സമാപനസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” സനാതന ധർമ്മത്തിന്റെ കേന്ദ്രമായ ഭാരതത്തിലാണ് ഇന്ന് ലോകത്തിന്റെ പ്രതീക്ഷ. ഭാരതത്തിന്റെ ദർശനങ്ങൾ ഏറ്റെടുത്ത് ലോകം മുന്നോട്ടു പോകും. ഭാരതം ഋഷി പാരമ്പര്യങ്ങളുടെ നാടാണ്. വൈവിധ്യത്തിലും ഏകതയാണ് നമ്മുടെ സംസ്‌കാരം. ഒത്തൊരുമയോടെ സനാതന ധർമ്മത്തെ മുറുകെ പിടിച്ച് പോകാൻ നമുക്ക് സാധിക്കണം.”- മോഹൻ ഭാഗവത് പറഞ്ഞു.
അധിനിവേശത്തിന്റെ അവശേഷിപ്പുകൾ തുടച്ചുനീക്കുകയാണ്. അയോദ്ധ്യയില്ലാതെ ഭാരതം അപൂർണമാണ്. സനാതന ധർമ്മം എന്നും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്‌ട്ര പുനർ നിർമ്മാണത്തിന്റെ ഭാഗമാണ് ലോക്മന്ഥൻ പോലുള്ള പരിപാടികൾ. ലോകം ഉറ്റുനോക്കുന്ന രാജ്യമായി ഭാരതം മാറിയിരിക്കുന്നു. ലോകം ഭാരതത്തിന്റെ പാത പിന്തുടരുന്ന കാലം വൈകാതെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.















