മലയാളി താരം വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ആദ്യം രംഗത്തുവന്നത് കൊൽക്കത്തയായിരുന്നു. തൊട്ടുപിന്നാലെ പഞ്ചാബും രംഗത്തു വന്നു. ഇതോടെ ലേലം ചൂടുപിടിച്ചു.മുംബൈയും പഞ്ചാബുമായി മത്സരം കടുത്തതോടെ കൊൽക്കത്ത പിന്മാറി.
ഒടുവിൽ 95 ലക്ഷം രൂപയ്‌ക്ക് പ്രീത് സിൻ്റ ഉടമയായ പഞ്ചാബ് കിംഗ്സ് മലയാളി താരത്തെ സ്വന്തമാക്കുകയായിരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനായി വിഷ്ണു മികച്ച പ്രകടനം നടത്തിയിരുന്നു. ആലപ്പിക്കെതിരെ 45 പന്തില്‍ നിന്നും 17 സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 139 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
മുംബൈക്കായി മൂന്ന് മത്സരം കളിച്ച താരം 37 റൺസും ആർ.സി.ബിക്കായി മൂന്ന് മത്സരം കളിച്ച താരം 19 റൺസും നേടിയിട്ടുണ്ട്.