ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയതീരത്ത്; ചെന്നൈയിൻ എഫ്‌സിയെ തകർത്തത് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയതീരത്ത്; ചെന്നൈയിൻ എഫ്‌സിയെ തകർത്തത് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 11:45 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയിൽ. തുടർച്ചയായ മൂന്ന് പരാജയങ്ങളിൽ നിരാശായിരുന്ന ആരാധകർക്ക് വീണ്ടും ആവേശം നൽകുന്നതായിരുന്നു ചെന്നൈയിനെതിരെ നേടിയ വിജയം. ചെന്നൈയിൻ എഫ്‌സിയെ മൂന്ന് ഗോളിനാണ് തകർത്തത്.

ഹെസ്യൂസ് ഹിമിനസിന്റെയും നോഹ സദൂയിയുടെയും കെ.പി രാഹുലിന്റെയും മിന്നുന്ന ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയിൽ ആവേശ ജയമൊരുക്കിയത്. കഴിഞ്ഞ മൂന്ന് കളികളിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഇക്കുറി പക്ഷെ ആധികാരിക പ്രകടനം പുറത്തെടുത്തു. ഇതോടെ മൂന്നാം ജയവുമായി ഒമ്പത് കളിയിൽ 11 പോയിന്റുമായി പട്ടികയിൽ എട്ടാംസ്ഥാനത്തേക്ക് മുന്നേറാനും കഴിഞ്ഞു.

ഹൈദരാബാദിനെതിരെ കളിച്ച ടീമിൽ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. വലയ്‌ക്ക് മുന്നിൽ സോംകുമാറിന് പകരം സച്ചിൻ സുരേഷ് എത്തി. പ്രതിരോധത്തിൽ മിലോസ് ഡ്രിൻസിച്ച്, നവോച്ച സിങ്, റുയ്വാ ഹോർമിപാം, സന്ദീപ് സിങ് എന്നിവർ തുടർന്നു. മധ്യനിരയിൽ അലെക്‌സാൻഡ്രെ കൊയെഫ് ഇറങ്ങിയില്ല. വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, ഫ്രെഡി, കോറു സിങ് എന്നിവർ. മുന്നേറ്റത്തിൽ ഹെസ്യൂസ് ഹിമിനെസ്, നോഹ സദൂയ്. ചെന്നൈയിൻ ഗോൾമുഖത്ത് മുഹമ്മദ് നവാസ്. പ്രതിരോധത്തിൽ മന്ദാർ ദേശായ്, റ്യാൻ എഡ്വാർഡ്‌സ്, യുമ്‌നം, ലെന്ത്‌ലെയ്. മധ്യനിരയിൽ എൽസിന്യോ, വിൻസി ബരെറ്റൊ, ഫാറൂഖ് ചൗധരി, ലൂകാസ് ബ്രാംബില്ല. മുന്നേറ്റത്തിൽ ഇർഫാൻ യദ്വാഡും വിൽമർ ഗില്ലും.

മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്‌സ് കുറിച്ചത്. തുടർ ആക്രമണങ്ങളുമായി വേഗത്തിൽ കളംപിടിച്ചു. പത്താം മിനിറ്റിൽ വിബിൻ ഒരുക്കിയ നീക്കത്തിൽ നോഹ അടിപായിച്ചെങ്കിലും ചെന്നൈയിൻ പ്രതിരോധം തടഞ്ഞു. പിന്നാലെ ഹിമിനസിന്റെ അടി പോസ്റ്റിൽ തട്ടിത്തെറിച്ചു. 27ാം മിനിറ്റിൽ മറ്റൊരു മികച്ച അവസരം കൈവന്നു. ഇക്കുറി ബോക്‌സിൽവച്ച് നോഹയ്‌ക്ക് പിഴച്ചു. ഹിമിനസിന്റെ ഷോട്ട് തടയുകയും ചെയ്തു.

ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്‌സ് ഗോളിന് അരികെയെത്തിയതാണ്. നോഹയുടെ മിന്നുന്ന ക്രോസ് ബോക്‌സിലേക്ക്. എന്നാൽ ഹിമിനെസിന് ലക്ഷ്യം കാണാനായില്ല. മറുവശത്ത് ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ മികവ് ബ്ലാസ്റ്റേഴ്‌സിനെ കാത്തു.

രണ്ടാംപകുതിയിൽ ചെന്നൈയിൻ പ്രതിരോധത്തെ ബ്ലാസ്റ്റേഴ്‌സ് വിറപ്പിച്ചു. അതിനുള്ള ഫലവും കിട്ടി. 56ാം മിനിറ്റിൽ ഒന്നാന്തരം ഗോൾ പിറന്നു. പ്രതിരോധ മേഖലയിൽനിന്നായിരുന്നു തുടക്കം. ഇടതുവശത്ത്‌നിന്ന് ലൂണ പന്തുമായി മുന്നേറി. പിന്നെ മിന്നുന്ന പാസ് ബോക്‌സിന് പുറത്തേക്ക്. നോഹയ്‌ക്ക് എത്തിപ്പിടിക്കാനായില്ലെങ്കിലും ഓടിയെത്തിയ കോറു സിങ് ഗോൾമുഖത്തേക്ക് നീട്ടിയടിച്ചു. ക്ലോസ് റേഞ്ചിൽ നിൽക്കുകയായിരുന്നു ഹിമിനെസ് മനോഹരമായി പന്ത് വലയിലേക്ക് തൊടുത്തു. എട്ട് കളിയിൽനിന്ന് സ്പാനിഷുകാരന്റെ ആറാംഗോൾ.

പിന്നാലെ നോഹയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോയി. 62ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യമാറ്റംവരുത്തി. കോറുവിന് പകരം രാഹുൽ കെ.പി കളത്തിലെത്തി. ഏഴ് മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ മിന്നും ഗോളെത്തി. ലൂണ ബോക്‌സിലേക്ക് തള്ളികൊടുത്ത പന്ത് അനായാസം നോഹ വലയിലേക്കിട്ടു. സീസണിലെ നാലാംഗോൾ.

തുടർന്നും കളി പൂർണമായും ബ്ലാസ്റ്റേഴ്‌സിന്റെ കാലുകളിലായിരുന്നു. നോഹയായിരുന്നു അപകടകാരി. ഇതിനിടെ ഫ്രെഡിക്ക് പകരം ഡാനിഷ് ഫാറൂഖ് കളത്തിലെത്തി. ഹിമിനെസിന് പകരം ക്വാമി പെപ്രയുമെത്തി. പരിക്ക് സമയത്ത് (92ാം മിനിറ്റ്) രാഹുലിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ജയം പൂർത്തിയാക്കി. നോഹയുടെ നിസ്വാർഥമായ നീക്കമായിരുന്നു രാഹുലിന്റെ ഗോളിന് വഴിയൊരുക്കിയത്. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ നോഹ ബോക്‌സിൽവച്ച് രാഹുലിന് പന്ത് നൽകുകയായിരുന്നു. 28ന് എഫ്‌സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.

Tags: footballKERALA BLASTERSബ്ലാസ്‌റ്റേഴ്‌സ്ചെന്നൈയിൻ എഫ്‌സി
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies