ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായി ആളില്ലാ പേടകം അടുത്ത വർഷം മാർച്ചിൽ വിക്ഷേപിക്കും. ‘ഗഗൻയാൻ ജി1 മിഷൻ’, എന്ന വിശേഷിപ്പിക്കുന്ന പേടകം, ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ബഹിരാകാശത്തേക്ക് കുതിച്ചുയരുക.
ദൗത്യത്തിന്റെ മുഴുവൻ സമയ നിരീക്ഷണത്തിനായി പെസഫിക്ക് – അറ്റ്ലാന്റിക്ക് സമുദ്രങ്ങളിൽ ഐഎസ്ആർഒ ശാസ്ത്രൻമാരെ വ്യന്യസിക്കും. പ്രത്യേക കപ്പലുകളിലായിരിക്കും നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കുക. 2025 മാർച്ച് 1 നും 2025 ഓഗസ്റ്റ് 31 നും ഇടയിലായിരിക്കും വിക്ഷേപണമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത്യാഹിത ഘട്ടങ്ങളിൽ ബഹിരാകാശയാത്രികരെ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം ( crew escape system) പരീക്ഷിക്കാനാണ് ആദ്യത്തെ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതിന്റെ വിജയം ഗഗൻയാന്റെ ആളില്ലാ ദൗത്യത്തിന് വേഗത കൂട്ടും.
ദിവസങ്ങൾക്ക് മുമ്പ് ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി ഐഎസ്ആർഒയും ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുമായി (ASA) നിര്‍ണായക കരാറില്‍ ഒപ്പുവെച്ചിരുന്നു. ദൗത്യത്തിന് ശേഷം ഗഗനസഞ്ചാരികളെ ഇറക്കുന്നത് ഇന്ത്യാ മഹാസമുദ്രത്തിലായിരിക്കും. പ്രസ്തുത ദൗത്യം പൂർത്തിയാക്കാനാണ് ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുടെ സഹായം തേടിയത്.
ഇന്ത്യ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തില്‍ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. ബഹിരാകാശത്തേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗന്‍യാന്‍ പേടകത്തില്‍ ഇന്ത്യ അയക്കുക. സംഘത്തെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം















