'സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരും'; രഞ്ജിത്തിന് പിന്തുണ പ്രഖ്യാപിച്ച പത്മകുമാറിനെതിരെ ആഞ്ഞടിച്ച് ആലപ്പി അഷ്‌റഫ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

‘സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരും’; രഞ്ജിത്തിന് പിന്തുണ പ്രഖ്യാപിച്ച പത്മകുമാറിനെതിരെ ആഞ്ഞടിച്ച് ആലപ്പി അഷ്‌റഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 01:43 pm IST
FacebookTwitterWhatsAppTelegram

ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണിക്കൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് അടിച്ചിട്ടില്ലെന്നും, സംഭവങ്ങളെ ഊതിപ്പെരുപ്പിക്കുകയാണ് ആലപ്പി അഷ്‌റഫ് ചെയ്തതെന്നുമുള്ള സംവിധായകൻ പത്മകുമാറിന്റെ അവകാശവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആലപ്പി അഷ്‌റഫ്. യൂട്യൂബ് ചാനലിൽ താൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും സത്യമാണെന്നും, പത്മകുമാർ കൊടുക്കുന്ന വിശദീകരണത്തിൽ പോലും അന്നത്തെ സംഭവങ്ങളെ ശരിവയ്‌ക്കുന്ന കാര്യങ്ങൾ കടന്നുവന്നിട്ടുണ്ടെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ഒടുവിലാന്റെ കരണത്തടിച്ച് തിരുത്താൻ താങ്കളുടെ ഗുരു ഏഴാം തമ്പുരാൻ ആയിരുന്നോ എന്നും ആലപ്പി അഷ്‌റഫ് പരിഹസിക്കുന്നു. ഗുരു മാത്രമല്ല ശിഷ്യനും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ലെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തന്നെ നിർബന്ധിക്കരുതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്,

അടികൊണ്ട ഒടുവിലാൽ ഇപ്പോഴും കുറ്റക്കാരനോ…?
പത്മകുമാറിന്റെ വെള്ളപൂശലിനുള്ള മറുപടി
അൻപതു വർഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് ഞാൻ.
അനാവശ്യമായി അപവാദങ്ങൾ പ്രചരിപ്പിക്കക എന്നത് എന്റെ ശീലമല്ല.
എന്നെ അറിയുന്ന ആരും അതു വിശ്വസിക്കുകയുമില്ല.
എന്റെ കണ്ണുകളെ ഞാൻ വിശ്വസിക്കരുതെന്നാണോ
താങ്കൾ പറയുന്നത്.
താങ്കൾ എത്ര കല്ലുവെച്ച നുണ വിശ്വാസ്യയോഗ്യമായി അവതരിപ്പിച്ചാലും
സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയിൽ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത
ഓർമ്മിക്കുക..
ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ പറഞ്ഞ സംഭവം മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണ് താങ്കൾ ചെയ്തിട്ടുള്ളത്.
‘ സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കൽ കൈയ്യാങ്കളിയോളം എത്തി
‘കരണകുറ്റിക്ക്
അടികൊടുക്കൽ ‘ ഒഴിവാക്കി വെള്ളപൂശി.
അതിനെ നിസ്സാരവൽക്കരിക്കാൻതാങ്കൾക്ക് കഴിയുമായിരിക്കും കാരണം
‘ കരണം പുകഞ്ഞത് ‘ താങ്കളുടെതല്ലല്ലോ…?
താങ്കളുടെ വരികൾ :
‘ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും ‘
ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താൻ താങ്കളുടെ ഗുരു ആര്…. ഏഴാം തമ്പുരാനോ….?
ഒടുവിലാൻ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്നു വ്യക്തമാക്കാമോ…?
‘എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ് ‘- ഇതു താങ്കളുടെ വരികളാണ്..
ഒന്നുകൂടി വായിച്ചുനോക്കൂ.. എത്ര മ്ലേച്ഛമാണ് ഈ വരികൾ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകൾ
‘ ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും ‘ എന്നു വെച്ചാൽ ഇനി ഏതറ്റംവരെ അയാൾ പോകണം…. ( ? )
രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കൾ എന്നെനിക്കറിയാം ആദ്യമായി സംവിധായകകുപ്പായാമണിഞ്ഞ
‘ അമ്മക്കിളിക്കൂട് ‘ തൊട്ടു അങ്ങിനെ പലതും അതിന് അയാൾ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക.
‘ സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾ ‘ —- ഒരു കാര്യം മനസ്സിലാക്കുക താങ്കളുടെ മാത്രം മ്‌ളേച്ചമായ ചിത്രകഥകൾ മാത്രംമതി ചാനലിന്
റേറ്റ്ക്കൂട്ടൻ ‘
സിനിമ ചെയ്യാത്തവർക്ക് പ്രതികരണശേഷി പാടില്ല എന്ന താങ്കളുടെ കണ്ടെത്തൽ അപഹാസ്യമാണ്.
ഏറ്റവും കൗതുകം തോന്നിയത് താങ്കളുടെ ഈ വാക്കുകളാണ്
‘ ഒരു ചെറിയ സംഭവമാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാർത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നതെന്ന് ‘
പത്മകുമാർ ഈ ‘സാംസ്‌കാരിക കേരളം ‘ എന്ന വാക്കൊക്കെ ഉച്ഛരിക്കാൻ താങ്കളെ പോലെ ഒരാൾക്ക്, അതും ആൺ പെൺ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്ന താങ്കളെ പോലെയുള്ളവർക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് ജനം വിലയിരുത്തട്ടെ…
ആറാം തമ്പുരാന്റെ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിൽ നിർദോഷമായ ഒരു തമാശയുടെ പേരിൽ കയ്യാങ്കളിയുടെ വക്കോളാം എത്തി എന്ന് സ്വയപ്രഖ്യാപിത ശിഷ്യൻ തന്നെ സമ്മതിക്കുന്നു.
ആ സെറ്റിൽ അങ്ങനെ ഒരു പ്രശ്‌നംസംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പദ്മകുമാറിന്റെ ഗതികേടിൽ തികഞ്ഞ സഹതാപം മാത്രം.
സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തുന്നു.
( ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്നെനിക്കറിയാം ആ കഥകളൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കൾ )
ആലപ്പി അഷറഫ്

Tags: Padmakumardirector renjithoduvil unnikrishnanaleppy asraf
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies