ഇസ്ലാമബാദ് :തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാപകൻ ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയ്‌ക്കെതിരെ സൗദി അറേബ്യക്കെതിരെ വിമർശനമുന്നയിച്ചു എന്ന കാരണത്താൽ പാകിസ്ഥാനിൽ കേസുകളുടെ പരമ്പര. വിദ്വേഷ പ്രസംഗം, മതപരമായ പ്രേരണ, എന്നീകുറ്റങ്ങൾ ചുമത്തിയാണ് ആദ്യം കേസുകൾ റജിസ്റ്റർ ചെയ്തത്. സൗദി അറേബ്യയെ വിമർശിച്ചു കൊണ്ട് അവരുടേതായി പുറത്തു വന്ന വീഡിയോ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ വേട്ടയാടൽ.
സൗദി അറേബ്യയെ വിമർശിച്ചത്തിൽ കുപിതനായ കുറെ വ്യക്തികൾ ഇവർക്കെതിരെ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൗദി അറേബ്യയിലേക്കുള്ള യാത്രയെ തുടർന്നാണ് ഇമ്രാൻ ഖാന്റെ പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് ബുഷ്‌റ ബീബി പറഞ്ഞു. സൗദി അറേബ്യ ശരിയത്ത് നിയമത്തിൽ നിന്ന് വ്യതിചലിച്ച് പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുന്നു എന്നും അവർ സൂചിപ്പിച്ചു.
പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി ഞായറാഴ്ച ഇസ്ലാമാബാദിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അണികളെ ആഹ്വനം ചെയ്യുന്നതിനായി തയ്യാർ ചെയ്ത വീഡിയോയിൽ , അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിൽ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ചുള്ള പരോക്ഷ പരാമർശമാണ് വിവാദത്തിന് കാരണമായത്.സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാക്കിസ്ഥാനെ സഹായിക്കുന്ന രണ്ട് വലിയ പങ്കാളികളാണ് സൗദി അറേബ്യയും ചൈനയും.
പാക്-സൗദി ബന്ധം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽഎൻ) നേതാക്കളും മന്ത്രിമാരും പറഞ്ഞു.
ബുഷ്‌റ ബീബിയുടെ പ്രസ്താവനയെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് “പൊറുക്കാനാവാത്ത കുറ്റകൃത്യം” എന്ന് വിശേഷിപ്പിച്ചു. സൗഹൃദ രാജ്യങ്ങൾക്കെതിരെ “വിഷം തുപ്പാൻ” ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സൗദി അറേബ്യയ്‌ക്കെതിരെ ആരായാലും നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു
ബുഷ്‌റ ബീബിയുടെ പരാമർശങ്ങൾ പാകിസ്ഥാന്റെയും സൗദി അറേബ്യയുടെയും “വിദേശ നയം, ഉന്നതതല കാര്യങ്ങൾ, പരസ്പര പൊതുതാൽപര്യങ്ങൾ” എന്നിവയ്‌ക്കെതിരായുള്ളതാണെന്ന് എഫ്ഐആറുകളിൽ പറയുന്നു.