Pakisthan - Janam TV

Pakisthan

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നതും ഭരണസംവിധാനം തകരുന്നുവെന്ന ആരോപണവും ചൂണ്ടിക്കാട്ടി പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് നടപടിയെടുത്തത്. ...

പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പാകിസ്താനും ചൈനയും ചേര്‍ന്ന് രൂപീകരിച്ച 'പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍' തള്ളി ഇന്ത്യ. പാകിസ്താനും ചൈനയ്ക്കുമിടയില്‍ ഇന്ത്യ അംഗീകരിക്കുന്ന അതിര്‍ത്തിയില്ലെന്നും നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ ...

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില ഉയര്‍ന്നതോടെ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ പാക്കിസ്ഥാന്‍ 'സ്മാര്‍ട്ട് ലോക്ഡൗണ്‍' പരിഗണിക്കുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ...

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

ദുബായ്: ഇന്ത്യക്കെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഏഷ്യാ കപ്പിലെ പാകിസ്ഥാന്റെ കിരീടപ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് പരിശീലകന്‍ വഹാബ് റിയാസ്. ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ ഏറ്റവും യോഗ്യതയുള്ള ടീം പാകിസ്ഥാനാണെന്നാണ് ...

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

ടോക്കിയോ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിലെ ടി20 ക്രിക്കറ്റ് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ കിരീടം ...

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സുരക്ഷാ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ 12 സൈനികരും രണ്ട് ...

ഭീകരവാദത്തിന് പിന്തുണ കൊടുക്കുന്നത് അവസാനിപ്പിക്കണം; സിന്ധു കരാറില്‍ ഇന്ത്യയുടെ നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച മുന്‍നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാത്ത സാഹചര്യത്തിലാണ് കരാര്‍ മരവിപ്പിച്ചതെന്നും, ഭീകരപ്രവര്‍ത്തനങ്ങളോടുള്ള ...

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടപടികള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര വേദികളില്‍ നയതന്ത്ര സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ച പാകിസ്താന് യുഎസ്-ഇറാന്‍ സമാധാന കരാര്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. മധ്യസ്ഥ ...

പാകിസ്ഥാന്റെ ചാര ഉപഗ്രഹങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി; 449 കോടി രൂപയുടെ അത്യാധുനിക ജാമര്‍ സംവിധാനവുമായി നാവികസേന

ന്യൂഡല്‍ഹി: ആധുനിക യുദ്ധങ്ങളില്‍ മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്‌നലുകളുടെ സഹായത്തോടെയാണ്. ഈ സാഹചര്യത്തില്‍ ശത്രുരാജ്യത്തിന്റെ ഉപഗ്രഹ സിഗ്‌നലുകളെ തടസ്സപ്പെടുത്താന്‍ കഴിഞ്ഞാല്‍ ...

അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണം: മരണം 19 ആയി, കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികള്‍

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഖോസ്തിലെ സ്‌പെര ജില്ലയിലുള്ള മാനെ ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ...

‘സിജെപി’ എക്‌സ് അക്കൗണ്ട് പൂട്ടി; ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും വിദേശികള്‍; ലക്ഷ്യം ഇന്ത്യയില്‍ ‘ജെന്‍സി കലാപ’മോ?

ന്യൂഡല്‍ഹി: 'യുവാക്കളുടെ, യുവാക്കള്‍ക്ക് വേണ്ടിയുള്ള, യുവാക്കള്‍ നയിക്കുന്ന രാഷ്ട്രീയ മുന്നണി' എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ (സിജെപി) ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) ...

പഹല്‍ഗാം ഭീകരാക്രമണം: പാക് ബന്ധം തുറന്നുകാട്ടി എന്‍ഐഎ കുറ്റപത്രം; സൂത്രധാരന്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സാജിദ് ജാട്ട്

ന്യൂഡല്‍ഹി: 26 സാധാരണക്കാരുടെ ജീവനെടുത്ത 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുടെ ചുരുളഴിച്ചുകൊണ്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത ...

യുഎസ്-ഇറാന്‍ തര്‍ക്കം: മധ്യസ്ഥതയ്‌ക്ക് അനുയോജ്യം ഇന്ത്യ; പാകിസ്താനെ തള്ളി റഷ്യ

ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ പാകിസ്താനേക്കാള്‍ എന്തുകൊണ്ടും യോഗ്യത ഇന്ത്യയ്ക്കാണെന്ന് റഷ്യ. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി ...

പാകിസ്ഥാനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തല്‍; സ്വന്തം വിശ്വാസ്യതയെക്കുറിച്ചും അന്താരാഷ്‌ട്ര തലത്തിലുള്ള സല്‍പ്പേരിനെക്കുറിച്ചും ചിന്തിക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബീജിംഗിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യ. ഭീകരകേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സാങ്കേതിക സഹായം നല്‍കുന്ന രാജ്യങ്ങള്‍ സ്വന്തം ...

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക് സൈനിക മേധാവി അസിം മുനീര്‍

ഇസ്ലാമാബാദ്: 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നീക്കത്തിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍ സംയുക്ത പ്രതിരോധ മേധാവി അസിം മുനീര്‍. പാകിസ്ഥാന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറാന്‍ ...

ഇന്ത്യ-പാക് സംഘര്‍ഷം: പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈനീസ് എന്‍ജിനീയര്‍മാര്‍ നേരിട്ടെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് മാധ്യമം

ബീജിംഗ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ (ഓപ്പറേഷന്‍ സിന്ദൂര്‍) പാക്കിസ്ഥാന് സാങ്കേതിക കരുത്ത് പകരാന്‍ ചൈനീസ് വിദഗ്ധര്‍ നേരിട്ട് പങ്കുചേര്‍ന്നതായി വെളിപ്പെടുത്തല്‍. ചൈനീസ് സര്‍ക്കാര്‍ ...

‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട’; ജാമിയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാര്‍ത്ഥികള്‍

ശ്രീനഗര്‍: ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ പരാമര്‍ശങ്ങളെ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ പരമാധികാരമുള്ളതാണെന്നും ...

പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം; ആണവ ഭീഷണി വെറും പാഴ്‌വാക്ക്; രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരേസമയം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളായിട്ടും ഇന്ത്യ വിവരസാങ്കേതികവിദ്യയില്‍ ലോകപ്രശസ്തമായപ്പോള്‍, പാകിസ്ഥാന്‍ അറിയപ്പെടുന്നത് 'ഇന്റര്‍നാഷണല്‍ ടെററിസം' (അന്താരാഷ്ട്ര ഭീകരവാദം) എന്ന ...

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനില്‍ വെടിയേറ്റു മരിച്ചു

പെഷവാര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ വിശ്വസ്തനും നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രധാന നേതാവുമായ ഷെയ്ഖ് യൂസഫ് അഫ്രീദി വെടിയേറ്റു മരിച്ചു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ ...

അഫ്ഗാനിലെ സര്‍വകലാശാലയ്‌ക്ക് നേരെ പാകിസ്താന്റെ ആക്രമണം; ഏഴു മരണം, പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും

കാബുള്‍: അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലുള്ള സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി സര്‍വകലാശാലയ്ക്ക് നേരെ പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അസദാബാദ് മേഖലയിലുണ്ടായ ഈ സൈനിക നടപടിയില്‍ ...

ഭീകരതയുടെ വിത്തുപാകുന്നവര്‍ക്ക് ഇനി തുള്ളിനീരില്ല; സിന്ധു നദീജല കരാറില്‍ പാകിസ്താന്റെ മുനയൊടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരവാദത്തെ ഭരണകൂട നയമായി കൊണ്ടുനടക്കുന്ന പാകിസ്താന്, സിന്ധു നദീജല കരാറിലൂടെ ഇന്ത്യ നല്‍കിപ്പോന്ന ദാനങ്ങള്‍ അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്നു. 2025-ലെ ...

നയതന്ത്ര പ്രതിസന്ധി തുടരുന്നു: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം വീണ്ടും നീട്ടി പാകിസ്താന്‍. പുതുക്കിയ ഉത്തരവ് പ്രകാരം മെയ് 24-ന് പുലര്‍ച്ചെ ...

പഹല്‍ഗാം ഭീകരാക്രമണം: മാസ്റ്റര്‍മൈന്‍ഡ് പാകിസ്താനിലെന്ന് തെളിവുകള്‍; സാജിദ് ജാട്ടിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്തി; പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും പുറത്ത്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി പുതിയ വെളിപ്പെടുത്തല്‍. ലഷ്‌കര്‍-ഇ-തൊയ്ബ, അതിന്റെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ...

പഹല്‍ഗാം ഭീകരാക്രമണം: പാക് ബന്ധം അടിവരയിട്ട് എന്‍ഐഎ കുറ്റപത്രം; ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ നടത്തുന്ന നിഴല്‍യുദ്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നു. 25 വിനോദസഞ്ചാരികളുടെയും ഒരു ...

Page 1 of 6 12…6