പസിലുകൾ പരിഹരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വസ്തുക്കൾ കണ്ടെത്തുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പരീക്ഷിച്ചു നോക്കാനും പലരും താത്പര്യപ്പെടാറുണ്ട്. നമ്മുടെ നിരീക്ഷണശക്തി എത്രത്തോളമുണ്ടെന്ന് വിലയിരുത്തുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പലപ്പോഴും നമ്മെ സ്വയം വിലയിരുത്താനും സഹായിക്കുന്നു. അത്തരത്തിൽ നിങ്ങളുടെ ശ്രദ്ധയും നിരീക്ഷണ ശക്തിയും എത്രത്തോളമുണ്ടെന്ന് അറിയാൻ ഒരു കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ പരീക്ഷിച്ചു നോക്കിക്കോളൂ..
മഞ്ഞ് പുതച്ചു കിടക്കുന്ന വഴിയും പാറക്കൂട്ടങ്ങളുമാണ് ചിത്രത്തിലുള്ളത്. പെട്ടന്ന് നോക്കുമ്പോൾ മഞ്ഞ് മാത്രമാണ് കാണാൻ സാധിക്കുന്നതെങ്കിലും സൂക്ഷിച്ചു നോക്കിയാൽ മഞ്ഞിൽ പുതഞ്ഞ് മറ്റൊരാൾ കൂടി കിടക്കുന്നത് കാണാൻ സാധിക്കും. ചിത്രത്തിലെ താരം ഒരു ധ്രുവക്കരടിയാണ്. ഒളിഞ്ഞിരിക്കുന്ന ഈ വിരുതനെ കണ്ടെത്തുകയെന്നതാണ് നിങ്ങളുടെ ടാസ്‌ക്. അപ്പോൾ വേഗം കണ്ടെത്തിക്കോളൂ..
20 സെക്കന്റ് സമയം മാത്രമാണ് നിങ്ങൾക്ക് മുൻപിലുള്ളത്. ഈ സമയത്തിനുള്ളിൽ കരടിയെ കണ്ടെത്താൻ സാധിച്ചെങ്കിൽ നിങ്ങളുടെ നിരീക്ഷണം പരുന്തിനെ പോലെ സൂക്ഷ്മമായുള്ളതാണെന്ന് മനസിലാക്കാം. കണ്ടെത്താൻ സാധിച്ചില്ലെങ്കിലും വിഷമിക്കേണ്ട. താഴെ നൽകിയിരിക്കുന്ന ചിത്രം നോക്കിക്കോളൂ..
















